ഉണർവ്വിൻ കാറ്റ് വീശുന്നല്ലോ
പുതു തലമുറ ഇതാ എഴുന്നേൽക്കുന്നു
ദർശനത്തിൻ തലമുറ
മഹത്വത്തിൻ തലമുറ
ഒന്നിച്ചൊന്നായി നിന്നീടാം
നാം യേശുവിനായി
Verse 2
ദേശം ഉണരട്ടെ സഭ വളരട്ടെ
ലോകം കാണട്ടെ
ദൈവ പ്രവർത്തികൾ
Verse 3
മരിച്ചവർ ഉയർത്തീടും
ആത്മാവിന്റെ ശക്തിയാൽ
ഭൂതങ്ങൾ വിട്ടോടിടുമേ
യേശു നാമത്തിൽ
പുതു ഭാഷ ഒഴുകീടും
വൻ കാര്യങ്ങൾ ചെയ്തീടും
ആത്മാവിന്റെ സാന്നിധ്യം
വന്നണയുമ്പോൾ (ദേശം...)
Verse 4
പെന്തക്കോസ്ത് നാളിലും
പത്മൊസ് ദ്വീപിനുളിലും
ആത്മ നാഥൻ തേജസ്സോടിറങ്ങി വന്നല്ലോ
മരണത്തെ ജയിച്ചവൻ
ജീവനിൽ വാഴുന്നവൻ
യേശു നാഥൻ നമ്മൾ
മദ്ധ്യേ ഉലാവുന്നിത (ദേശം...)
Verse 5
ഉണർവ്വിൻ കാറ്റ് വീശുന്നല്ലോ
പുതു തലമുറ ഇതാ എഴുന്നേൽക്കുന്നു
ദർശനത്തിൻ തലമുറ
മഹത്വത്തിൻ തലമുറ
ഒന്നിച്ചൊന്നായി നിന്നിടാം
യേശുവിനായി (ദേശം...)