Undenikkaayoru mokshaveed indalaku
Verse 1ഉണ്ടെനിക്കായൊരു മോക്ഷവീട്
ഇണ്ടലകന്നു ഞാൻ വാഴുമങ്ങ്
ദൈവമുണ്ട് അങ്ങു പുത്രനുണ്ട്
ആത്മാവുണ്ട് ദൈവദൂതരുണ്ട്
Verse 2കൂടാരമാകുന്ന എൻഭവനം
വിട്ടകന്നാലെനിക്കേറെ ഭാഗ്യം
കൈകളാൽ തീർക്കാത്ത മോക്ഷവീട്ടിൽ
വേഗമായിട്ടങ്ങു ചെന്നുചേരും
Verse 3കർത്തനേശു തന്റെ പൊൻകരത്താൽ
ചേർത്തിടുമായതിലെന്നെയന്ന്
ഒട്ടുനാൾ കണ്ണുനീർപെട്ടതെല്ലാം
പെട്ടെന്നു നീങ്ങിടുമേ തിട്ടമായ്
Verse 4പോകാമെനിക്കെന്റെ രക്ഷകന്റെ
രാജ്യമതിനുള്ളിൽ വാസം ചെയ്യാം
രോഗം ദുഃഖം പീഡയൊന്നുമില്ല
ദാഹം വിശപ്പുമങ്ങൊട്ടുമില്ല
Verse 5ഈ വിധമായുള്ള വീട്ടിനുള്ളിൽ
പാർക്കുവാനെന്നുള്ളം വാഞ്ഛിക്കുന്നു
എന്നു ഞാൻ ചെന്നങ്ങു ചേരുമതിൽ
പിന്നീടെനിക്കാപത്തൊന്നുമില്ല
Verse 6നൊടിനേരത്തേക്കുള്ള ലഘുസങ്കടം
അനവധി തേജസ്സിൻ ഭാഗ്യം തന്നെ
കണ്ണിനു കാണുന്നതൊന്നുമില്ല
കാണപ്പെടാത്തൊരു ഭാഗ്യം തന്നെ
Verse 1Undenikkaayoru mokshaveed
Indalaku najaan vaazhumangu
Daivamund angu puthranunde
Aathmaavunde daivadootharunde
Verse 2Kudaramaaku en bhavanam
Vittakanal'enikkere bhagyam
Kaikalaal theerkatha mokshaveettil
Vegamaayi'tangu chennucherum;-
Verse 3Kartha'nesu thante pon karaththaal
Cherthidumaaya'thilenneyanu
Ottunaal kannuneer-pe'tathellaam
Pe‘tenu neengidume thi'ttamaayi;-
Verse 4Pokaamenikkente rakshakante
Rajyama'thinullil vaasam cheyaam
Rogam dukham peedayonumilla
Daham visappu-mangottumilla;-
Verse 5Ieevidhamaayulla veettinullil
Paar'kkuvan-nenullam vaanjikkunnu
Ennu njaan chennagu cherumathil
Pinnede'nika-apathonumilla;-
Verse 6Nodinera'thekkulla laghusangkadam
Anavadhi thejasin bhagyam thanne
Kanninu kaanu-thonnumilla
Kanappeda'thoru bhaagyam thanne;-
Download Song