Verse 1ഉന്നതൻ അത്യുന്നതൻ
ശാശ്വതാവാസി പരിശുദ്ധൻ (2)
ആദ്യനും അന്ത്യനും ആൽഫ ഒമേഖയും
വേഗം വരുന്നവനും, വീണ്ടും വരുന്നവനും
Verse 2മഹത്വവും എല്ലാ പുകഴ്ചയും
ബഹുമാനവും എല്ലാ പ്രശംസയും (2)
സ്വീകരിപ്പാൻ എന്നും യോഗ്യനെ
വണങ്ങുന്നു തിരുസന്നിധേ(2) ഉന്നതൻ...
Verse 3പാടിടും ഞാനെന്നയുസെല്ലാം
കീർത്തിക്കും ഞാൻ വൻ കൃപകളെ(2).
ജീവിക്കും ഞാനെന്നേശുവിനായി
ഒരുങ്ങിടും തൻ വരവിനായി(2) ഉന്നതൻ...
Verse 4ഓർത്തിടും ഞാൻ തൻ വഴികളെ
നന്ദിയോടെ സ്തുതി പാടിടും (2).
വർണിച്ചിടും തൻ മഹത്വത്തെ
ഉയർത്തിടും തൻ നാമത്തെ(2) ഉന്നതൻ...
Verse 5നാളുകൾ ഇനിയും ഏറെ ഇല്ല
പ്രാണപ്രിയൻ മെഘേ വന്നീടുവാൻ (2)
കാത്തിരിക്കും തൻ വിശുദ്ധരെ
ചേർത്തിടുവാൻ പ്രിയൻ വന്നീടുമേ (2) ഉന്നതൻ...
Verse 1unnathan athyunnathan
shashvatha vaasi parishuddhan (2)
aadyanum anthyanum aalpha omekhayum
vegam varunnavanum, veendum varunnavanum
Verse 2mahathvavum ellaa pukazhchayum
bahumaanavum ellaa prashamsayum (2)
sveekarippaan ennum yogyane
vanngunnu thiru sannidhe(2);- unnathan...
Verse 3paadidum njaan enn aayusellaam
keertthikkum njaan van kripakale(2).
jeevikkum njaan en yeshuvinaayi
orungidum than varavinaayi (2);- unnathan...
Verse 4ortthidum njaan than vazhikale
nandiyode sthuthi paadidum (2)
varnicchidum than mahathvatthe
uyartthidum than naamatthe (2);- unnathan...
Verse 5naalukal iniyum ere ella
praanapriyan meghe vanneeduvaan (2)
kaatthirikkum than vishuddhare
chertthiduvaan priyan vanneedume (2);- unnathan...
Download Song