Unnathan nee athyunnathan nee
Verse 1ഉന്നതൻ നീ അത്യുന്നതൻ നീ
അങ്ങേപ്പോലൊരു ദൈവമില്ലാ(2)
അത്ഭുതവാൻ അതിശയവാൻ
നീ മാത്രമെൻ ദൈവമെന്നും(2)
Verse 2നന്മയല്ലാതൊന്നും ചെയ്തിട്ടില്ലല്ലോ
നന്മമാത്രമേ ഇനി ചെയ്കയുള്ളല്ലോ(2)
തിന്മയ്ക്കായൊന്നും ഭവിച്ചില്ലല്ലോ
നന്മയ്ക്കായ് കൂടി വ്യാപരിച്ചല്ലോ(2) ഉന്നത..
Verse 3നടത്തിയ വഴികളെ ഓർത്തിടുമ്പോൾ
കരുതിയ കരുതൽ നിനച്ചീടുമ്പോൾ(2)
സ്തുതിക്കുവാൻ ആയിരം നാവുപോരായേ
എങ്കിലും ആവോളം ഞാൻ പാടിസ്തുതിക്കും(2) ഉന്നത..
Verse 1unnathan nee athyunnathan nee
angeppoloru daivamilla
athbuthavan athishayavan
nee mathramen daivamennum
Verse 2nanma allathonnum cheythittillalo
nanma mathrame ini cheykaullallo
thinmakayonnum bhavichillallo
nanmakayi kudi vyaparichallo;-
Verse 3nadathiya vazhikale oorthidumpol
karuthiya karuthal ninachedumpol
sthuthikuvan aayiram navu’poraye
engkilum aavolam njaan padi’sthuthikum;-
Download Song