Unnathan yeshu kristhuvin
Verse 1ഉന്നതൻ യേശുക്രിസ്തുവിൻ നാമം
ഉർവ്വിയിലെങ്ങും ഉയർത്തീടാം
ഉണർന്നിടാം ബലം ധരിച്ചീടാം
ഉയർപ്പിൻ രാജൻ എഴുന്നെള്ളാറായി
Verse 2ദൈവകൃപകൾ പെരുകിടട്ടെ
ദൈവ മഹിമയ്ക്കായി
ജീവൻ ത്യജിച്ചീടുക
വേലതികച്ചീടുവാൻ
Verse 3നീതിമാന്റെ നിലവിളികേട്ടു
വിടുവിച്ചീടും തൻ കരത്താൽ
അവങ്കലേക്കു നോക്കിടും മുഖങ്ങൾ
അവനിലെന്നും മോദിച്ചിടും ദൈവ...
Verse 4ആശ്രയമാരും ഇല്ലെന്നുചൊല്ലി
ആധിയിൽ ആണ്ടു വലയേണ്ട
ആശ്രിതർക്കാലംബം യേശു താനല്ലോ
ആകുലമെല്ലാം നീക്കിടുക ദൈവ...
Verse 5പാതയ്ക്കു ദീപം യേശുതാനല്ലോ
പാതവിട്ടോടി പോയിടല്ലേ
പതറിടാതെ പാദങ്ങൾ വെയ്ക്കാം
പതിക്കയില്ല നിലം പരിചായ് ദൈവ...
Verse 6മുട്ടോളമല്ല അരയോളമല്ല
പത്ഥ്യമാം വെള്ളം ഒഴുകിടുന്നു
നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാത്ത
ആത്മനദിയിൽ ആനന്ദിക്കാം ദൈവ...
Verse 7പരാപരൻ താൻ വന്നിടും വേഗം
പറന്നുവേഗം നാം പോയിടുമേ
പരമനോടു നിത്യമായ് വാഴും
പരമഭാഗ്യം പ്രാപിച്ചിടും ദൈവ...
Verse 1unnathan yeshu kristhuvin namam
urvviyilengum uyarthedaam
unarnnidam balam dharichedam
uyarppin raajan ezhunnellaray
Verse 2daivakrpakal perukidatte
daiva mahimaykkaayi
jeevan thyajicheduka
vela thikaccheduvan
Verse 3neethimante nilavilikettu
viduvichedum than karathal
avangkalekku nokkidum mukhangal
avanilennum modichidum;- daiva...
Verse 4aashrayamarum illennu cholli
aadhiyil aandu valayenda
aashritharkkaalambam yeshu thanallo
aakulamellam nekkiduka;- daiva...
Verse 5pathaykku deepam yeshuthanallo
pathavittodi poyidalle
patharidathe padangal veykkaam
pathikkayilla nilam parichaay;- daiva...
Verse 6muttolamalla arayolamalla
pathyamaam vellam ozhukidunnu
neenthittallathe kadappan vayatha
aathmanadiyil aanandikkaam;- daiva...
Verse 7paraparan than vannidum vegam
parannu vegam naam poyidume
paramanodu nithyamaay vaazhum
parama bhagyam prapichidum;- daiva...
Download Song