Verse 1ഉന്നതനാമെൻ ദൈവമേ മന്നിതിൻ സ്ഥാപനത്തിന്നും
മുന്നമേ എന്നെ കണ്ടിതോ മന്നവനേശുനാഥനിൽ
Verse 2അത്ഭുതസ്നേഹമേ എന്നെന്നും പാടും ഞാൻ
എന്നെ വീണ്ടെടുത്തതാം അത്ഭുതസ്നേഹമേ
Verse 3കാലിത്തൊഴുത്തിൽ ഹീനനായ് കാൽവറി ക്രൂശിൽ ഏകനായ്
കാൽകരം കാരിരുമ്പിലായ് കാണുന്നിതെന്തൊരാശ്ചര്യം
Verse 4ഇപ്രപഞ്ചത്തിൻ നായകാ! എൻപ്രായശ്ചിത്ത യാഗമായ്
നിൻപ്രാണൻ ക്രൂശിൽ നൽകിയോ ഇപ്രാണിയെന്നെ നേടുവാൻ
Verse 5അത്ഭുതമത്യഗാധമേ അപ്രമേയം അവർണ്ണ്യമേ
ഇമ്മഹാസ്നേഹമെന്നുമേ നിത്യയുഗം ഞാൻ പാടുമേ
Verse 1Unnathanamen daivame mannithin sthapanathinum
munname enne kandatho manavaneshunathanil
Verse 2athbutha snehame ennennum padum njaan
enne vendeduthatham athbutha snehame
Verse 3kalithozhuthil henanay kalvarikrushil eekanay
kalkaram karirumpilay kanunnithenthorashcharrm;-
Verse 4iprapanjchathin nayakaa en prayashitha yagamay
nin pranan krushil nalkiyo ipraniyenne neduvan;-
Verse 5athbutham’athagadhame aprameyam avarnnyame
Immaha snehamennume nithyayugam njaan padume;-
Download Song