ഉന്നതനെ ഉയർന്നവനെ ഉയരത്തിൽ വാഴുന്നോനേ
ഇന്നലകളിൽ എൻ കരം പിടിച്ച് എന്നെ നടത്തിയോനേ(2)
ഇനിമേലും നടത്തിടുവാൻ... യേശു എന്റെ കൂടെയുണ്ട്...(2)
Verse 2
ഉള്ളതുപോലെ എൻ ഉള്ളം അറിഞ്ഞ് എന്നെ പോറ്റുന്നോനേ...
ഉന്നതികളിൽ എൻ കരം പിടിച്ച് എന്നെ ഉയർത്തിയോനേ... (2)
എൻ ഗമനത്തെയും, ആഗമനത്തെയും എന്നേക്കും പരിപാലിക്കും... (2)
(ഉന്നതനേ)
Verse 3
ഉലകത്തിലെ എല്ലാ മഹത്വങ്ങളും അശ്രു ഗണം മാത്രം...
ഉയരത്തിലെ എല്ലാ ദാനങ്ങളും എന്നും നിലനില്ക്കും... (2)
നാം ചോദിച്ചതിലും, നിനച്ചതിലും അത്യന്തം പരമായി നല്ക്കും... (2)
(ഉന്നതനേ)
Verse 4
ഉടയവനേ എല്ലാം പടച്ചവനേ ഇന്നും ജീവിക്കുന്നു...
ഉടനടിയായി നമ്മെ ചേർത്തീടുവാൻ വീണ്ടും വരുന്നവനേ... (2)
എല്ലാ സ്തുതികൾക്കും, പുകഴ്ചയ്ക്കും ആരാധ്യൻ യേശു അത്രേ...(2)
(ഉന്നതനേ)
Verse 1
unnathane uyarnnavane uyaratthil vaazhunnone
innalakalil en karam pidicche enne nadatthiyone(2)
enimelum nadatthiduvaan... yeshu ente koodeyund...(2)
Verse 2
ullathupole en ullam arinjnj enne pottunnone...
unnathikalil en karam pidicch enne uyartthiyone... (2)
en gamanattheyum, aagamanattheyum ennekkum paripaalikkum... (2)
(unnathane)