Verse 1ഉന്നതങ്ങളിൽ വാഴും ദൈവമെ തവ
സന്നിധിയിൽ ഞാനിന്ന് വന്നിടുന്നു
ദർശനത്തിന് സൂര്യകാന്തത്തോടും
പത്മരാഗത്തോടും സദൃശ്യനാം ഭവാൻ
Verse 2സൂര്യചന്ദ്രനും സർവതാര ജാലവും
സൃഷ്ടിതാവിനെ നോക്കി പാർത്തിടുന്നിതാ
ഈറ്റുനോവിന് നാന്ദിയായ് പാരിൽ
ആറ്റുനോറ്റവർ എത്തും നിത്യതീരത്തിൽ
Verse 3ഉലകമോഹങ്ങൾ സർവ്വം ഒഴിഞ്ഞു പോകും
തിരുഹിതം ചെയ്വോർ വിണ്ണിൽ നിത്യം വാണിടും
ഉയരത്തിനുള്ളവയെ ചിന്തിച്ചിടുക
ഉയിർ തന്നവനായ് ഭൂവിൽ ജീവിക്കാം
Verse 1unnathangalil vaazhum daivame thava
sannidhiyil njaaninnu vannidunnu
darshanathinu sooryakaanthaththodum
padmaraagaththodum sadrushyanaam bhavaan
Verse 2sooryachandranum sarvathaara jaalavum
srishtithaavine nokki paarththidunnitha
eettunovinu naandhiyaay paaril
aattunottavar eththum nithyatheeraththil
Verse 3ulakamohangal sarvvam ozhinju pokum
thiruhitham cheyvor vinnil nithyam vaanidum
uyaraththinullavaye chinthichchiduka
uyir thannavanaay bhoovil jeevikkaam
Download Song