Uraykkunnu sahodaraa ninachidil
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ എന്റെ വാസം
നിരന്തരം ദൈവത്തിന്റെ വാൻ കൃപയിൽ
ഒരിക്കൽ ഞാൻ പാപിയായി നടന്നൊരു കാലം വിട്ടു
ഒരിക്കലും പിരിയാത്ത കൃപയിൽ ചേർന്നു
Verse 2 ചെറുപ്പത്തിൽ ചെയ്തു പോയ ചെറിയതും വലിയതും
അസംഖ്യമാം പാപമെല്ലാം ക്ഷമിച്ചു ക്രിസ്തു
കഴുകി തൻ ചോരയാലെൻ ദേഹവും ദേഹി ആത്മം
മുഴുവനും വിശുദ്ധമാം മന്ദിരമായ്
Verse 3 ഇന്ന് ഞാൻ നടക്കുന്നു ദൈവത്തിൻ വചനത്താൽ
അതിലുള്ള ന്യായമെല്ലാം എനിക്ക് പ്രീയം
ഉണർന്നിടും നേരമെല്ലാം ഉറങ്ങുന്ന വേളയിലും
ഉയരുന്നു എൻ മനസ്സിൽ തിരുവചനം
Verse 4 അശുദ്ധമാം പാതകളിൽ ജഡത്തിന്റെ മോഹങ്ങളിൽ
രഹസ്യമാം ശോധനകൾ എതിർത്തിടുമ്പോൾ
കരുണാമയനേശുവിന്റെ പവിത്രമാം വാക്യമെന്റ
പരിശുദ്ധ ജീവിതത്തിനുതവി നൽകും
Verse 5 അനുദിനം വന്നുപോകും ബലഹീനവശങ്ങളിൽ
അവിടുത്തെ പാദപീഠം എനിക്കഭയം
അനുതാപകണ്ണുനീരിൽ മുഴുകി ഞാൻ കേണിടുമ്പോൾ
കനിവുള്ള യേശു മാത്രം എനിക്ക് ഗുരു
Verse 6 അകതാരിൽ വേറെയില്ല അഭിലാഷമീയുലകിൽ
അനശ്വരഗേഹമതിൽ എന്നു പൂകീടും
മായയാമീയുലകിൻ മോടിയാം കൈകളെന്നെ
മാടിമാടി വിളിച്ചാലും ചായുകില്ലല്ലോ
Verse 7 ഒന്നു ഞാൻ യാചിക്കുന്നു നിങ്ങളിൽ ഓരോരുത്തർ
എന്നെയും പ്രാർത്ഥനയിൽ ഓർത്തുകൊള്ളേണം
എന്നവൻ വന്നിടുമോ എന്നു ഞാൻ മരിക്കുമോ
അന്നുവരെ എന്റെ നില കാത്തു കൊള്ളുവാൻ
Verse 1 uraykkunnu sahodaraa ninacchidil ente vaasam
nirantharam daivatthinte vaan kripayil
orikkal njaan paapiyaayi nadannoru kaalam vittu
orikkalum piriyaattha kripayil chernnu
Verse 2 cheruppatthil cheythu poya cheriyathum valiyathum
asamkhyamaam paapamellaam kshamicchu kristhu
kazhuki than chorayaalen dehavum dehi aathmam
muzhuvanum vishuddhamaam mandiramaay
Verse 3 ennu njaan nadakkunnu daivatthin vachanatthaal
athilulla nyaayamellaam enikk preeyam
unarnnidum neramellaam urngunna velayilum
uyarunnu en manassil thiruvachanam
Verse 4 ashuddhamaam paathakalil jadatthinte mohngalil
rahasyamaam shodhanakal ethirtthidumpol
karunaamayaneshuvinte pavithramaam vaakyamenra
parishuddha jeevithatthinuthavi nalkum
Verse 5 anudinam vannupokum balaheenavashngalil
avidutthe paadapeedtam enikkabhayam
anuthaapakannuneeril muzhuki njaan kenidumpol
kanivulla yeshu maathram enikk guru
Verse 6 akathaaril veteyilla abhilaashameeyulakil
anashvaragehamathil ennu pookeedum
maayayaameeyulakin modiyaam kaikalenne
maadimaadi vilicchaalum chaayukillallo
Verse 7 onnu njaan yaachikkunnu ninglil orrorutthar
enneyum praartthhanayil orrtthukollenam
ennavan vannidumo ennu njaan marikkumo
annuvare ente nila kaatthu kolluvaan
Share
Download Song
Cancel
Download