Urukiyozhukum manjumalapol
Verse 1ഉരുകിയൊഴുകും മഞ്ഞുമലപോൽ
ഉരുകണേയെൻ ഹൃദയവും
അഖിലപാപവും അലിഞ്ഞുപോയ് നിൻ
അരികിലായ് മരുവിടുവാൻ
Verse 2തരുവതെന്തു തിരുക്കരങ്ങളിൽ
തകർന്നുടഞ്ഞൊരു ജീവിതം
തിരുക്കരത്താൽ തഴുകി എന്നെ
പുതുക്കണേ തവശക്തിയാൽ
Verse 3ആത്മമാരി ചൊരിഞ്ഞു ദിനവും
ആദ്യസ്നേഹമുണർത്തണേ
ആദിസഭയിൽ പകർന്നപോലെ
ആത്മ നിറവിന്നേകണേ; ഉരുകി...
Verse 4ഒരുദിനം തവ സന്നിധേ ഞാൻ
അണയുമായതു നിർണ്ണയം
തിരുമുഖത്തിൻ തേജസ്സിൽ ഞാൻ
മറഞ്ഞിടും അതു നിശ്ചയം; ഉരുകി...
Verse 1urukiyozhukum manjumalapol
urukaneyen hridayavum
akhila-papavum alinjupoy nin
arikilaay maruviduvaan
Verse 2tharuvathenthu thirukkarangalil
thakarnnudanjoru jeevitham
thirukkarathal thazhuki enne
puthukkane thavashakthiyal
Verse 3aathma maari chorinju dinavum
aadya snehamunarthane
aadi sabhayil pakarnnapole
aathma niravinnekane; uruki...
Verse 4orudinam thava sannidhe njaan
anayumaayathu nirnnayam
thirumukhathin thejassil njaan
maranjidum athu nishchayam; uruki...
Download Song