Usha kaalam naam ezhunnelkkuka
Verse 1ഉഷകാലം നാം എഴുന്നേൽക്കുക
പരനേശുവെ സ്തുതിപ്പാൻ
ഉഷഃകാലം എന്താനന്ദം
നമ്മൾ പ്രിയനോടടുത്തിടുകിൽ
Verse 2ഇതുപോലൊരു പ്രഭാതം
നമുക്കടുത്തിടുന്നു മനമേ
ഹായെന്താനന്ദം നമ്മൾ പ്രിയനാ-
ശോഭ സൂര്യനായ് വരുന്നാൾ
Verse 3നന്ദിയാലുള്ളം തുടിച്ചിടുന്നു
തള്ളയാമേശു കാരുണ്യം
ഓരോന്നോരോന്നായ് ധ്യാനിപ്പാനിതു
നല്ല സന്ദർഭമാകുന്നു
Verse 4ഇന്നലെ ഭൂവിൽ പാർത്തിരുന്നവ-
രെത്ര പേർ ലോകം വിട്ടുപോയ്
എന്നാലോ നമുക്കൊരു നാൾകൂടെ
പ്രിയനെ പാടി സ്തുതിക്കാം
Verse 5നഗ്നനായി ഞാൻ ലോകത്തിൽ വന്നു
നഗ്നനായ്ത്തന്നെ പോകുമെ
ലോകത്തിലെനിക്കില്ല യാതൊന്നും
എന്റെ കൂടന്നു പോരുവാൻ
Verse 6ഹാ! എൻപ്രിയന്റെ പ്രേമത്തെ-
യോർത്തിട്ടാനന്ദം, പരമാനന്ദം
ഹാ! എൻപ്രിയനാ പുതുവാന-
ഭൂദാനം ചെയ്വതെന്താനന്ദം
Verse 7മരുവിൽ നിന്നു പ്രിയന്മേൽ ചാരി
വരുന്നോരിവളാരുപോൽ
വനത്തിൽകൂടെ പോകുന്നേ ഞാനും
സ്വന്തരാജ്യത്തിൽ ചെല്ലുവാൻ
Verse 8കൊടുങ്കാറ്റുണ്ടീ വനദേശത്തെൻ
പ്രിയനേ എന്നെ വിടല്ലേ
കൊതിയോടു ഞാൻ വരുന്നേ-
യെന്റെ സങ്കടമങ്ങു തീർക്കണേ
Verse 1usha kaalam naam ezhunnelkkuka
paran yeshuve sthuthippaan
usha kaalam enthaanandam
nammal priyanodaduthedukil
Verse 2ithu poloru prahbatham
namu-kkaduthedunnu maname
ha! enthanantham nammal priyana-
shobha sooryanayai varunnaal
Verse 3nandiyallullan thudichedunnu
thallayam yeshu karunnyam
oaronnooaronnaayi dhyanippaanithu
nalla sandarba-maakunnu
Verse 4innale bhoovil paarthi'runnava-
rethra per-lokam vittu'poyi
eannalo namukkorunaal koode
priyane paadi sthuthikkaam
Verse 5nagnanayi njaan lokathil vannu
nagnaanay thanne pokume
lokathil enikkilla yaathonnum
ente koodannu pooruvan
Verse 6ha! en priyante premathe
orthi-ttaanandam param-aanandam
ha! en priyana puthu'vana-
bhoo-daanam cheyva-thenth-aanandam
Verse 7maruvil ninnu priyanmel chari
varunnorival aarupol
vanathil koode pokunne njaanum
svantha raajjyathil chelluvan
Verse 8kodung-kaatundee vanadeshathen
priyane! enne vidalle
kothiyodu njaan varunne
ente sangadamangu theerkkane;-
Download Song