Uyarthidum njaan nathhan namam
Verse 1ഉയർത്തിടും ഞാൻ നാഥൻ നാമമെങ്ങും
ഉലകത്തിൽ എങ്ങും ഘോഷിച്ചിടാൻ
ഉയർത്തുമെൻ ആരവം സ്വർഗ്ഗത്തോളം
ഉയിർ തന്നവനാമെൻ യേശുവിനായി. (2)
(ഉയർത്തിടും)
Verse 2സ്മരിച്ചിടും ഞാൻ നൽ ദാനങ്ങളെ
സ്തുതിച്ചിടും ഏകിയ കൃപകൾക്കായി
ആശ്രയിക്കും പ്രിയനെ അന്ത്യംവരെ.
ആശ്രയം തന്നവനാമെൻ കർത്താവിനെ.(2)
(ഉയർത്തിടും)
Verse 3പാലിച്ചിടും ഞാൻ കൽപ്പനകൾ
പുലർത്തിടുമെന്നെന്നും തിരുമൊഴികൾ
കണ്ടിടും കാന്തനെ കൺകുളിരെ
കണ്ണുകൾ തന്ന കൃപാമയനെ. (2)
(ഉയർത്തിടും)
Verse 4ധ്യാനിച്ചിടും ഞാൻ സന്നിധിയിൽ
ധന്യനായവനിൽ പ്രിയംവച്ചിടും
തീരമിതറിയാതെ വലഞ്ഞയെന്നെ
തീരത്തണഞ്ഞു രക്ഷിച്ചവനെ(2)
(ഉയർത്തിടും)
Verse 1uyarthidum njaan nathhan namam engum
ulakathil engum ghoshichidan
uyarthumen aaravam swarggatholam
uyir thannavanaamen yeshuvinayi(2)
(uyarthidum)
Verse 2smarichidum njaan nal danangale
sthuthichidum ekiya krupakalkkayi
aashrayikkum priyane anthyamvare
aashrayam thannavanamen karthavine(2)
(uyarthidum)
Verse 3palichidum njaan kalppanakal
pularthidumennennum thirumozhikal
kandidum kanthane kankulire
kannukal thanna krupamayane(2)
(uyarthidum)
Verse 4dhyanichidum njaan sannidhiyil
dhanyanayavanil priyam vachidum
theramitharriyathe valanjayenne
therathananju rakshichavane(2)
(uyarthidum)
Download Song