Vachanaghoshanam madhuraghoshanam
Verse 1വചനഘോഷണം മധുരഘോഷണം
കാതുകൾക്ക് ഇമ്പമുള്ളതാം
വിരുതു പ്രാപിക്കാം ഒരുമയോടെ നാം
യേശുവിന്റെ പ്രജകളായ് മുന്നേറിടാം
Verse 2എത്രയെത്ര കാലമായ് വചനം കേട്ടിടിടും
എത്രയെത്ര കാതം ദൂരെ മാറി നിന്നിടും
സത്യവചനം കേട്ടിടാൻ ബധിരനായിട്ടും
യേശു നിന്നെ സ്നേഹമോടെ വിളിക്കുന്നിതാ
Verse 3എത്രയെത്ര സംഭവങ്ങൾ നേരിൽ കണ്ടിട്ടും
എത്രയെത്ര ശോധനകൾ നേർക്കു വന്നിട്ടും
മാറ്റമില്ലാതന്ധനായ് ലോകെ പാർത്തിട്ടും
യേശു നിന്നെ സ്നേഹമോടെ വിളിക്കുന്നിതാ
Verse 4എത്രയെത്ര ബന്ധുക്കൾ നഷ്ടമായിട്ടും
എത്രയെത്ര സ്വപ്നങ്ങൾ തകർന്നു പോയിട്ടും
ക്രൂശിലേക്ക് പോയിടാൻ വിമുഖനായിട്ടും
യേശു നിന്നെ സ്നേഹമോടെ വിളിക്കുന്നിതാ
Verse 1vachanaghoshanam madhuraghoshanam
kathukalkke impamullatham
viruthu prapikkam orumayode naam
yeshuvinte prajakalay munneridam
Download Song