Vagdatha nattilen vishramamam
Verse 1വാഗ്ദത്ത നാട്ടിലെൻ വിശ്രമമാം
വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാം
Verse 2എങ്ങു ഞാൻ പോകുന്നെന്നറിയാതെ
തൻവിളി കേട്ടു പോകുന്നു ഞാൻ
ഇങ്ങിനിയേതു ഖേദം വന്നാലും
പിന്തിരികില്ല പോകുന്നു ഞാൻ
Verse 3വിട്ടു ഞാൻ പോന്ന-തൊന്നുമേയോർത്തി-
ന്നൊട്ടും മടങ്ങിപ്പോകയില്ല
ഉത്തമമായ നിത്യനിക്ഷേപ-
മുന്നത നാട്ടിലുണ്ടെനിക്കായ്
Verse 4പാപത്തിന്നിമ്പഭോഗം വേണ്ടാഞാൻ
പാടുപെടാമെന്നേശുവിന്നായ്
മിസ്രയിം സമ്പത്തേതിലുമെന്റെ
ക്രിസ്തുവിൻ നിന്ദയെത്ര നന്നാം
Verse 5ഒന്നിലുമേ മനം തളരാതീ-
മന്നിൽ ഞാൻ യാത്ര ചെയ്തിടുന്നു
അന്നന്നു വേണ്ടും മന്നയുണ്ടെന്നും
അന്തികത്തിൽ എൻനാഥനുണ്ട്
Verse 6ചെങ്കടൽ യോർദ്ദാൻ വറ്റിപ്പോമെല്ലാം
വൻയെരിഹോ മതിൽ തകരും
വിശ്വാസയാത്രയെ വിലക്കാൻ
ഈ വിശ്വത്തിലൊന്നും ശക്തമല്ല
Verse 7കണ്ണുനീർ തോരും നിന്ദകൾ തീരും
വിണ്ണിലെൻ വീട്ടിൽ ചെന്നുചേരും
എണ്ണിക്കൂടാത്ത ശുദ്ധരൊത്തേശു
സന്നിധിയിൽ ഞാൻ വാഴമെന്നും
Verse 1Vagdatha nattilen vishramamam
Vagdatham cheythavan vishvasthanam
Verse 2engu njaan pokunn ennariyaathe
than vilikettu pokunnu njaan
ingkiniyethu khedam vannaalum
pinthirikilla pokunnu njaan;-
Verse 3vittu njaan ponnath onnumeyorthi-
nnottum madangki pokayilla
uthamamaaya nithya nikshepa-
munnatha naattilund-enikkaay;-
Verse 4paapathinn-imbabhogam vendaa
njaan paadu pedaam enneshuvinnaay
misrayim sambathethilumente
kristhuvin ninda ethra nannaam;-
Verse 5onnilume manam thalaraathee-
mannil njaan yaathra cheythidunnu
annannu vendum mannayundennum-
anthikathil en nathhan unde;-
Verse 6chengkadal yorddaan vattipomellaam
van yeriho mathil thakarum
vishvasa yaathraye vilakkaan
iee vishvathilonnum shakthamalla;-
Verse 7kannuneer thorum nindakal theerum
vinnilen veettil chennu cherum
ennikkudaatha shuddharothyeshu
sannidhiyil njaan vaazhum ennum;-
Download Song