Vagdatham cheythavan vishvasthanaam
Verse 1വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാം
വാക്കു പറഞ്ഞാൽ മാറാത്തവൻ
കാലങ്ങൾ എത്ര ദീർഘമായാലും
തൻ വാഗ്ദത്തം അതു നീങ്ങുകില്ല
Verse 2കാത്തിരുന്നീടാം വിശ്വാസത്തോടെ
വാഗ്ദത്തം നിറവേറുവാൻ
വാക്കു പറഞ്ഞവൻ വിശ്വസ്തനായവൻ
നിറവേറ്റും വാഗ്ദാനങ്ങൾ
Verse 3കോഴി തൻ കുഞ്ഞുങ്ങളെ
കാക്കും പോലവൻ നമ്മെയും സൂക്ഷിക്കുന്നു
ശത്രുവിൻ കൈയ്യിൽ അകപ്പെടാതെ
ദിനവും നടത്തീടുന്നു
Verse 4പെറ്റമ്മയേക്കാൾ ഉറ്റു സ്നേഹിക്കുന്ന
സ്വർഗീയ താതനവൻ
ഈ ലോകം മുഴുവൻ തള്ളി എന്നാകിലും
കൈവെടിഞ്ഞീടാത്തവൻ
Verse 1vagdattham cheythavan vishvasthanaam
vaakku paranjnjaal maaraatthavan
kaalngal ethra deerghamaayaalum
than vaagdattham athu neengukilla
Verse 2kaatthirunneedaam vishvaasatthode
vaagdattham niraveruvaan
vaakku paranjnjavan vishvasthanaayavan
niravettum vaagdaanngal
Verse 3kozhi than kunjnjungle
kaakkum polavan nammeyum sookshikkunnu
shathruvin kaiyyil akappedaathe
dinavum nadattheedunnu
Verse 4pettmmayekkaal uttu snehikkunna
swargeeya thaathanavan
ie lokam muzhuvan thalli ennaakilum
kaivedinjnjeedaatthavan
Download Song