Vagdathangalil vishvasthan vaakku
Verse 1വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ
വാക്കു മാറത്തവൻ വാക്കു മാറാത്തവൻ
എന്റെ യേശു മാറാത്തവൻ(3)
Verse 2സത്യപാത തേടി നടന്നു
നിത്യശാന്തിക്കായ് അലഞ്ഞു
ക്രിസ്തുയേശു എന്നിൽ കനിഞ്ഞു
നിത്യജീവൻ എന്നിൽ പകർന്നു
Verse 3കർത്തൻ എന്നെ ചേർക്കും നാളിൽ
കണ്ണുനീർ തുടയ്ക്കും നാളിൽ
ആർത്തുപാടി പാടി സ്തുതിക്കും
യേശു വാക്ക് മാറാത്തവൻ
Verse 4മണ്ണിൻ മലകൾ മാറിയാലും
വിണ്ണിൻ വിതാനം നീങ്ങിയാലും
മാറില്ല ദൈവസ്നേഹം
നീങ്ങില്ല അവന്റെ മൊഴികൾ
Verse 5ഹല്ലേലുയ്യാ പാടി സ്തുതിക്കാം
അല്ലലില്ലാതാർത്തു പാടാം
എല്ലാ നാവും ചേർന്നു വാഴ്ത്താം
വല്ലഭൻ എന്നും മാറാത്തവൻ
Verse 1vagdathangalil vishvasthan
vakku marathavan vakku marathavan
ente yeshu marathavan(3)
Verse 2sathya’paatha thedi nadannu
Nithya’shanthikkaay alanju
kristhuyeshu ennil kaninju
nithyajeevan ennil pakarnnu
Verse 3karthan enne cherkkum naalil
kannuneer thudaykkum naalil
aarthupaadi paadi sthuthikkum
yeshu vakke marathavan;-
Verse 4mannin malakal mariyalum
vinnin vithanam neengiyaalum
marilla daiva sneham
neengilla avante mozhikal
Verse 5halleluyyaa paadi sthuthikkaam
allalillaath’aarthu paadaam
ellaa naavum chernnu vazhthaam
vallabhan ennum marathavan;-
Download Song