Vagdathangalil vishvasthane
Verse 1വാഗ്ദത്തങ്ങളിൽ വിശ്വസ്തനെ
വാക്കുപറഞ്ഞാൽ മാറാത്തവനെ
വാനം ഭൂമി മാറിപ്പോയാലും
ഒരുനാളും മാറില്ല തൻ വാഗ്ദത്തം
Verse 2വാനം ഭൂമി ഉളവായ് വാക്കുകളാൽ
ആഴിയും ഊഴിയും ഉളവായി വാക്കുകളാൽ
വാന ഗോളങ്ങളും സർവ്വ ചരാ ചരങ്ങളും
ഉളവായി കർത്തൻ വാക്കിൻ ശക്തിയാൽ
Verse 3പക്ഷി മൃഗാദികൾ വൃക്ഷ ലതാതികളും
വാനം ഭൂമി ആഴിയും ഊഴിയതും
ആരാധിക്കും കർത്തനെ വീണു വണങ്ങി നമിച്ചീടാം
കർത്തൻ രൂപം ഏകിയ സൃഷ്ടികൾ നാം
Verse 4സ്വർഗ്ഗത്തിൻ തിരു ജാതനായവനെ
നമ്മൾക്കേകി രക്ഷാ നായകനായ്
കാൽവറി മലമേട്ടിൽ ജീവനെ വെടിഞ്ഞു
മൂന്നാം നാൾ ഉയിർത്തു രക്ഷകനായ്
Verse 1vaagdathangalil vishwasthane
vaakkuparanjal maarathavane
vaanam bhoomi maarippoyaalum
orunaalum maarilla than vaagdatham
Verse 2vaanam bhoomi ulavaay vaakkukalaal
aazhiyum oozhiyum ulavaay vaakkukalaal
vaana golangalum sarvva chara charangalum
ulavaayi karthan vaakkin shakthiyaal
Verse 3pakshi mrugaadikal vruksha lathaathikalum
vaanam bhoomi aazhiyum oozhiyathum
aaradhikkum karthane veenu vanangi namicheedaam
karthan roopam eakiya srushtikal naam
Verse 4swarggathin thiru jaathanaayavane
nammalkkeki rakshaa naayakanaay
kaalvari malaymettil jeevane vedinju
moonnaam naal uyirthu rakshakanaay
Download Song