Vaikumbol vaadum vayalpoo
Verse 1വൈകുമ്പോൾ വാടും വയൽപ്പൂ പോലും
സോളമനെക്കാൾ സുന്ദരമായ്
സൃഷ്ടിച്ച ദൈവം കൂടെയുള്ളപ്പോൾ
വൈകല്യമൊന്നും സാരമില്ല
വയ്യായ്മകളും സാരമില്ല
Verse 2കുശവൻ കുഴച്ചതാം മണ്ണാണ് ഞാൻ
കുടമോ കൂജയോ തൻ നിശ്ചയം
വക്കുടഞ്ഞാലും വളഞ്ഞൊടിഞ്ഞാലും
വല്ലഭൻ തൊട്ടതാം മണ്ണല്ലയോ
Verse 3തളർന്ന കുഞ്ഞാടിനെ തോളിലേറ്റും
തകരുന്ന മനസ്സിനു താങ്ങലാകും
തായ് മറന്നാലും മറക്കില്ല ഞാനെ-
ന്നോതിയ ദൈവമെൻ കൂടെയുണ്ട്
Verse 1vaikumpol vaadum vayalpoo polum
solamanekkaal sundaramaay
srishdicha daivam koodeyullappol
vaikalyamonnum saaramilla
vayyaaymakalum saaramilla
Verse 2kushavan kuzhachathaam mannaan njaan
kudamo koojayo than nishchayam
vakkudanjaalum valanjodinjaalum
vallabhan thottathaam mannallayo
Verse 3thalarnna kunjnjaadine tholilettum
thakarunna manassinu thaangalaakum
thaay marannaalum marakkilla njaane-
nnothiya daivamen koodeyund
Download Song