അനുഗ്രഹം പകരണമേ! രാജ്യഭരണത്തെ നയിപ്പവർ മേൽ
കാരുണ്യ നീതി വിജ്ഞാനസമ്പൂർണ്ണമാം മാനസം നൽകിടണം
സത്യഭക്തിയിൻ പാതയിൽ ജനപാലനം ചെയ്തിടുവാൻ വാനവ...
Verse 5
ജാതികൾ കലഹിപ്പതും വംശങ്ങൾ വ്യർത്ഥമായ് നിരൂപിപ്പതും
ഭൂവിൻ രാജാക്കൾ നിന്നഭിഷിക്തന്നെതിരായ് കൂടിയാലോചിച്ചതും
വിട്ടു നിൻ വഴിയിൽ വരാനവർ കണ്ണുകൾ തുറക്കണമേ വാനവ...
Verse 6
തകർക്കണം കോട്ടകളെ വേദ വിപരീത ശാസ്ത്രങ്ങളെ
നാസ്തിക്യം നവ മതം ക്യത്തിപ്പു തുടങ്ങിയ സാത്താന്യ മാർഗ്ഗങ്ങളെ
വാഞ്ചയായ് ജനം സ്വീകരിപ്പാൻ സുവിശേഷ ദൂതുകളെ വാനവ...
Verse 7
ഉണർത്തണം ഊഴിയരെ ക്രിസ്ത്യ സുവിശേഷസംഘങ്ങളെ
മാത്സര്യം വെടിഞ്ഞെങ്ങും യാവരും നിൻ ശുദ്ധ സുവിശേഷം ഘോഷിക്കുവാൻ
അജ്ഞാനാവ്യത ഭൂവിത് ശോഭന സ്വർഗ്ഗമായ്തീർന്നിടുവാൻ വാനവ...
Verse 8
അയയ്ക്കണം ആവിയിപ്പോൾ പകർന്നൂറ്റണം മാരിയേപ്പോൽ
ആനന്ദിപ്പാൻ ജനം ആശ്വസിപ്പാൻ പവിത്രാവിയിൻ ബോധനത്താൽ
ശക്തമായ് സുവിശേഷത്തിൽ സഭ എണ്ണത്തിൽ പെരുകിടുവാൻ വാനവ...