Vanaviravil nathhan vannethidaray
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 വാനവിരവിൽ നാഥൻ വന്നെത്തിടാറായ്
ഉയിർപ്പിൻ കാഹളം കേട്ടിടാറായ്
തിരുഹിതം നിവൃത്തിച്ചോർ പറന്നിടാറായ്
ജയത്തിൻ ഘോഷങ്ങൾ മുഴങ്ങിടാറായ്
Verse 2 യേശുമഹാരാജനേ....
നിൻ രാജത്വം വന്നീടണേ
പുത്തനെറുശലേം നഗരിയതിൽ
എന്നും നാഥനുമായ് വസിച്ചിടുവാൻ(2)
Verse 3 അഗ്നിജ്വാല പോലുള്ള കണ്ണുകളുള്ളോൻ
ഹിമസമം വെണ്മയാം മുടിയുമുള്ളോൻ
വെള്ളോട്ടിൻ സമമായ കാലുകളുള്ളോൻ
പെരുവെള്ളത്തിൻ ഇരച്ചിൽപോൽ ശബ്ദവുമുള്ളോൻ യേശു...
Verse 4 യെഹൂദാ ഗോത്രത്തിൻ സിംഹമായവൻ
ദാവീദിൻ വേരുമായോൻ വന്നീടാറായ്
ഏഴു മുദ്രയും തുറപ്പാൻ യോഗ്യനായവൻ
ഏത് നിമിഷവും വാനിൽ വെളിപ്പെടുമെ യേശു...
Verse 5 ആരെയും ഭ്രമിപ്പിക്കുമാ കോപദിവസെ
ആർത്തിയോടെ മരണത്തെ തേടിയെന്നാലും
ശക്തമായ ബാധകളും പീഡയുമെങ്ങും
ശീതോഷ്ണവാനെ വായിൽനിന്നും ഉമിണ്ണുകളയും യേശു...
Verse 6 ജയമെടുത്താൽ മറഞ്ഞിരിക്കും മന്ന ലഭിക്കും
രണ്ടാം മരണത്താലവനു ദോഷം വരില്ല
വെള്ളക്കല്ലിൽ പുതിയപേരും കൊത്തിക്കൊടുക്കും
വെള്ളയുടുപ്പും അവനെ ധരിപ്പിച്ചിടും യേശു...
Verse 1 vanaviravil naathan vannethidaray
uyirppin kahalam kettidaaraay
thiruhitham nivrthichor parannidaraay
jayathin ghoshangal muzhangidaraay
Verse 2 yeshumaharajane...
nin rajathvam vanneedane
puthanerushalem nagariyathil
ennum naathanumaay vasichiduvan(2)
Verse 3 agnijvaala polulla kannukalullon
himasamam venmayaam mudiyumullon
vellottin samamaaya kaalukalullon
peruvellathin irachilpol shabdavumullon;- yeshu...
Verse 4 yehooda gothrathin simhamayavan
daaveedin verumaayon vanneedaraay
eezhu mudrayum thurappaan yogyanaayavan
eethu nimishavum vaanil velippedume;- yeshu...
Verse 5 aareyum bhramippikkumaa kopadivase
aarthiyode maranathe thediyennalum
shakthmaaya baadhakalum peedayumengum
sheethoshnavane vaayilninnum uminnukalayum;- yeshu...
Verse 6 jayameduthal maranjirikkum manna labhikkum
randaam maranathalavanu dosham varilla
vellakkallil puthiyaperum kothikkodukkum
vellayuduppum avane dharippichidum;- yeshu...
Download Song
Cancel
Download