Vandanam vandanam shri yeshu
Verse 1വന്ദനം വന്ദനം ശ്രീയേശുനാഥനു
വന്ദനം ചെയ്തിടുന്നു
വന്ദനം വന്ദനം നന്ദിയോടടിയാൻ
വന്ദനം ചെയ്തീടുന്നു
Verse 2ഇന്നയോളമെന്നെ നടത്തിയല്ലോ
മന്ന തന്നെന്നെ നീ പോറ്റിയല്ലോ
തന്നിടും സകലവും അന്ത്യം വരെ
നന്ദിയോടെ ഞാൻ പാടിടുമേ
Verse 3നിന്നുടെ സന്നിധി മോഹനമേ
ഉന്നത മോദത്തിനുറവിടമേ
വന്നിടും നേരം ഈ ഞങ്ങളെ
ദിവ്യതേജസ്സാൽ പൊതിയണമേ
Verse 4ജീവന്റെ മൊഴികൾ ശ്രവിച്ചടിയാൻ
ജീവനെ സമൃദ്ധമായ് നേടിടുവാൻ
ജീവനെ വെടിഞ്ഞെന്നെ വീണ്ടവനെ
ജീവകാലമെല്ലാം അനുഗ്രഹിക്ക
Verse 1vandanam vandanam shri Yeshu nathhanu
vandanam cheyithidunnu
vandanam vandanam nandiyodadiyar
vandanam cheyithidunnu
Verse 2innayolam enne nadathiyallo
manna thannenne nee pottiyallo
thannidum sakalvum anthyam vare
nandiyode njaan paadidume;-
Verse 3ninnude sannidhi mohaname
unnatha modathin uravidame
vannidum neram ie njangale
divvya thejassal pothiyaname;-
Verse 4jeevante mozhikal shrevichadiyan
jeevane samruddhamayi nediduvan
jeevan vedinjenne veendavane
jeevakalamellam anugrahika;-
Download Song