Vandanam yeshu para ninakkennum
Verse 1വന്ദനം യേശുപരാ നിനക്കെന്നും വന്ദനം യേശുപരാ
വന്ദനം ചെയ്യുന്നു നിന്നടിയാർ തിരു നാമത്തിന്നാദരവായ്
Verse 2ഇന്നു നിൻ സന്നിധിയിൽ അടിയാർക്കു വന്നുചേരുവതിന്നായ്
തന്ന നിന്നുന്നതമാം കൃപയ്ക്കഭിവന്ദനം ചെയ്തിടുന്നു
Verse 3നിൻ രുധിരമതിനാൽ പ്രതിഷ്ഠിച്ച ജീവപുതുവഴിയായ്
നിന്നടിയാർക്കു പിതാവിൻ സന്നിധൗ വന്നിടാമെ സതതം
Verse 4ഇത്ര മഹത്വമുള്ള പദവിയെ ഇപ്പുഴുക്കൾക്കരുളാൻ
പാത്രതയേതുമില്ല നിന്റെ കൃപയെത്ര വിചിത്രമഹോ
Verse 5വാനദൂതഗണങ്ങൾ മനോഹര ഗാനങ്ങളാൽ സതതം
ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനേ നിനക്ക്
Verse 6മന്നരിൽ മന്നവൻ നീ മനുകുലത്തിന്നു രക്ഷാകരൻ നീ
മിന്നും പ്രഭാവമുള്ളോൻ പിതാവിനു സന്നിപൻ നീയല്ലയോ
Verse 7നീയൊഴികെ ഞങ്ങൾക്കു സുരലോകെയാരുള്ളൂ ജീവനാഥാ
നീയൊഴികെ ഇഹത്തിൽ മറ്റാരുമില്ലാഗ്രഹിപ്പാൻ പരനെ
Verse 1vandanam yeshu para ninakennum vandanam yeshu para
vandanam cheiyunnu ninnadiyar thiru namathinn aadharavayi
Verse 2innu nin sannidhiyil adiyaarkku vannu cheruvathinayi
thanna nin unnathamam krupaykkabhi vandanam chyithidunnu
Verse 3nin rudhiram athinal prathishdicha jeeva puthu vazhiyay
ninnadiyarkku pithaavin sannidhou vannidame sathatham
Verse 4ithra mahathvamulla padaviye ippuzhukkalkkarulan
pathratha ethumilla ninte krupa ethra vichithramaho
Verse 5vanadutha ganangkal manohara ganangkalal sathatham
unamenniye pukazhthi sthuthikkunna vaanavane ninakke
Verse 6mannaril mannavan nee manukulathinu rakshakaran nee
minnum prabhavam’ullon pithavinu sannipan neeyallayo
Verse 7neeyozhike njangkalkku suraloke aarullu jeeva nathha
neeyozhike ihathil mattarumilla aagrahippan parane
Download Song