Vandanam yeshudeva vandanam
Verse 1വന്ദനമേശു ദേവാ വന്ദനം ജീവനാഥാ
വന്ദനം മന്നിടത്തിൽ വന്ന ദയാപരനേ
Verse 2തങ്കനിണത്തിൽ പാപ പങ്കം കഴുകിയെന്റെ
സങ്കടം തീർത്തവനേ നിൻകഴൽ കുമ്പിടുന്നേൻ
Verse 3നീചനാമെൻ പേർക്കായി നിന്ദകളേറ്റ ദേവാ
നിസ്തുല കൃപാനിധേ നിൻ സ്നേഹം നിസ്സീമമേ
Verse 4ക്രൂര വേദനയേറ്റു ക്രൂശിൽ മരിച്ചുയിർത്തു
ഘോര മരണഭയം തീരെ തകർത്തവനേ
Verse 5നിന്ദ്യ സാത്താന്യ നുക ബന്ധിതരായവർക്കു
നിത്യ സ്വാതന്ത്ര്യം നാഥാ നീ വിളംബരം ചെയ്തു
Verse 6പാപിയെത്തേടി വന്ന പാവനരൂപാ ദേവാ
പാദം പണിയുമെന്നെ പാലനം ചെയ്ക നാഥാ
Verse 7യേശു എന്നടിസ്ഥാനം : എന്ന രീതി
Verse 1vandanam yeshu devaa vandanam jeeva nathhaa
vandanam mannidathil vanna dayaaparane
Verse 2thanka ninathil paapa pangkam kazhukiyente
sankadam theerthavane nin kazhal kumbhidunnen
Verse 3neechanaamen perkkaay nindakaletta devaa
nisthula krupaa nidhe nin sneham nissemame
Verse 4krura vedanayettu krushil marichuyirthu
ghora marana bhayam theere thakarthavane
Verse 5nindya sathanya nuka bendhithara’ayavarkku
nithya svathanthryam nathhaa nee vilambharam cheythu
Verse 6papiye thedi vanna paavana roopaa devaa
paadam paniyumenne paalanam cheyka nathhaa
Verse 7Tune of : yeshu ennadisthaanam
Download Song