Vanil vannedume vinnil dutharumai
Verse 1വാനിൽ വന്നിടുമേ വിണ്ണിൻ ദൂതരുമായ്
രാജരാജൻ നമ്മുടെ നാഥൻ
തേജസ്സിൽ വന്നിടുമേ
Verse 2ഇല്ല നാളധികം പാരിൽ നമുക്കിനിയും
വേല തികച്ചിടാം ലോകം ത്യജിച്ചിടാം
വരവിന്നായെന്നും ഉത്സുകരായ് നാം
ഒരുങ്ങിയുണർന്നിരിക്കാം
Verse 3മണ്ണിൽ നിലനിൽക്കും ഒന്നും നമുക്കില്ല
വിണ്ണിലൊരുക്കുന്ന വീടു നമുക്കുണ്ട്
വീണ്ടെടുപ്പിൻ നാൾ വേഗം വരുന്നു
വീട്ടിൽ നാം ചേർന്നിടാറായ്
Verse 4ശാലേം നഗരമതിൻ തങ്കവീഥികളിൽ
ചേലെഴും പ്രിയന്റെ സ്നേഹക്കൈകളിൽ നാം
ചേർന്നു വിശ്രാമം നേടിടുമന്നു
തീർന്നിടുമാകുലങ്ങൾ
Verse 1Vaanil vannidume vinnin dutharumaay
Raajaraajan nammude naathan
thejassil vannidume
Verse 2illa naaladhikam paaril namukkiniyum
vela thikachidaam lokam thyajichidaam
varavinnay-ennum utsukaraay naam
orungi unarnnirikkaam;-
Verse 3mannil nilanilkkum onnum namukkilla
vinnil-orukkunna veedu namukkunde
veendeduppin naal vegam varunnu
veettil naam chernnidaaraay;-
Verse 4shaalem nagaramathin thanka veedikalil
chelezhum priyante sneha-kkaikalil naam
chernnu vishraamam nedidumannu
theernnidum aakulangal;-
Download Song