Vanil vannu vegam namme cherthidum
Verse 1വാനിൽ വന്നു വേഗം നമ്മെ ചേർത്തിടും പ്രിയൻ
കാണും നമ്മൾ പ്രാണനാഥൻ പൊന്മുഖം നേരിൽ
Verse 2മണ്ണിലുറങ്ങും വിശുദ്ധഗണങ്ങൾ വിണ്ണിൽ ചേരും അക്ഷയരായ്
കണ്ണിമെക്കും നൊടിയിടയിൽ നാം പറന്നുയരും തൻ സന്നിധിയിൽ
Verse 3പാടു സഹിച്ചും നിന്ദ വഹിച്ചും പാരിൽ പാർക്കുന്നന്യരായ് നാം
കേഴും വിനകൾ തീരും വിരവിൽ വാഴും നമ്മൾ വിൺപുരിയിൽ
Verse 4കാന്താൻ കാണ്മാൻ കാലങ്ങളെണ്ണി കാത്തിരിക്കും പ്രിയജനമേ
കാഹളത്തിൻ നാദം നമ്മൾ കാതിൽ കേൾക്കാൻ കാലമായി
Verse 5ഉണരാം നമ്മൾ ഉത്സുകരായി ഒരുങ്ങാം നാഥൻ വരവിന്നായ്
ആർത്തിയോടെ കാത്തിരിക്കാം കർത്താവു വേഗം വന്നിടുമേ
Verse 1vaanil vannu vegam namme cherthidum priyan
kaanum nammal praananaathan ponmukham neril
Verse 2mannilurangum vishuddhaganangal vinnil cherum akshayaraay
kannimekkum nodiyidayil naam parannuyarum than sannidhiyil
Verse 3paadu sahichum ninda vahichum paaril paarkkunnanyaraay naam
kezhum vinakal theerum viravil vaazhum nammal vinpuriyil
Verse 4kaanthaan kaanmaan kaalangalenni kaathirikkum priyajanaame
kaahazhathin naadam nammal kaathil kelkkaan kaalamaayi
Verse 5unaraam nammal uthsukaraayi orungaam naathan varavinnaay
aarthiyode kaathirikkaam karthaavu vegam vannidumee
Download Song