Vanjchhitham arulidum vaanavarkkadhipa
Verse 1വാഞ്ചിതമരുളിടും വാനവർക്കധിപ നീ
വന്നിടുക വരം തന്നിടുക
തഞ്ചമടിയർക്കു നീയെന്നറിഞ്ഞടിയങ്ങൾ
അഞ്ചിടാതെ പരം കെഞ്ചിടുന്നേ
Verse 2മുൾപ്പടർപ്പിന്നുമേൽ കെൽപോടമർന്നൊരു
ചിൽപ്പൊരുളേ, ദയാതൽപ്പരനേ,
ദർപ്പമെല്ലാം നീക്കി ഉൾക്കലഹം പോക്കി
സത്പഥമടിയർക്കു കാട്ടുക നീ
Verse 3ആത്മവിശപ്പുദാഹമേറ്റമരുൾക ദേവാ
തൃപ്തരായടിങ്ങൾ തീർന്നിടുവാൻ
സൂക്ഷ്മമാം തിരുമൊഴി കേട്ടറിഞ്ഞതുവിധം
ശുദ്ധിയായ് ജീവിപ്പാറാകണമേ
Verse 4പൊന്നിലുമഖിലമീ മന്നിലുമതുവിധം
വിണ്ണിലും വിലയേറും നിൻവചനം
ഇന്നു ധരിച്ചു ഞങ്ങൾ ധന്യരായ് തീരുവാൻ
മന്നവനേ, ദയ ചെയ്യണമേ
Verse 5മന്ദമനസ്സുകളിലുന്നത ബലത്തോടു
ചെന്നിടണം പരാ നിൻവചനം
നന്ദിയോടടിയങ്ങൾ നിന്നെ വണങ്ങാനരുൾ
ചെയ്യണമേ കൃപ പെയ്യണമേ
Verse 6പൂവിലും മണമേറും പൊന്നിലുമൊളിചിന്നും
തേനിലും മധുരമേ നിൻവചനം
രാവിലും പകലിലും ജീവനായ് ഭവിച്ചുമൽ
ഭാവിയനുഗ്രഹമാകണമേ
Verse 1vanjchhitham arulidum vaanavarkk adhipaa, nee
vanniduka varam thanniduka
thancchamadiyarkku nee ennarinjadiyangal
ancchidaathe param kenchidunne
Verse 2mulppadarppinnu mel kelpodamarnnoru
chilpporule, dayaa thalpparane
darppamellaam neekki ulkkalaham pokki
sathpadhamadiyarkku kaattuka nee;-
Verse 3aathma vishappu daaham ettamarulka deva
thruptharaay adiyangal theernniduvaan
sushmamam thirumozhi kettarinjathu vidham
shuddhiyaay jeevippaar aakename;-
Verse 4ponnilum akhilamee mannilum athuvidham
vinnilum vilayerum nin vachanam
innu dharichu njangal dhanyaraay theeruvaan
mannavane, dayaa cheyyaname;-
Verse 5manda manassukalil unnatha balathodu
chennidanam paraa nin vachanam
nandiyo-dadiyangal ninne vanangaan arul
cheyyaname krupa peyyaname;-
Verse 6poovilum manamerum ponnilum oli chinnum
thenilum madhurame nin vachanam
raavilum pakalilum jeevanaay bhavichu mal
bhaavi anugraham aakaname;-
Download Song