Vanna vazhikal onnorthidumbol
Verse 1വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ
ഇന്നയോളം നടത്തിയ നാഥാ
നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരുതലിൽ വഹിച്ചവനെ (2)
Verse 2ബഹുദൂരം മുന്നോട്ടു പോകാൻ
ബലം നൽകി നീ നടത്തി (2)
തളർന്നോരോ നേരത്തിലെല്ലാം
തവ കരങ്ങൾ ആശ്വാസമായ് (2)
Verse 3ഓടി മറയും നാളുകൾ എല്ലാം
ഓർപ്പിക്കുന്നു നിൻ കാരുണ്യം (2)
ഓരോ ജീവിത നിമിഷങ്ങൾ എല്ലാം
ഓതിടുന്നു തവ സാന്നിധ്യം (2)
Verse 4മനോവ്യഥകൾ നീ എന്നും കണ്ടു
മനസ്സലിഞ്ഞു ദയ കാട്ടി നീ (2)
ഇരുളേറും പാതയിലെല്ലാം
ഇതുവരെയും താങ്ങിയല്ലോ (2)
Verse 1vanna vazhikal onnor'tthidumpol
ennayolam nadatthiya nathhaa
nandiyallaa'thill'onnumilla
ennum karuthalil vahicchavane (2)
Verse 2bahu dooram munnottu pokaan
balam nalki nee nadatthi (2)
thalarnnoro neratthilellaam
thava karngal aashvaasamaay(2)
Verse 3odi marayum naalukal ellaam
orppikkunnu nin kaarunyam (2)
oro jeevitha nimishngal ellaam
orthidunnu thava saannidhyam (2)
Verse 4mano vyathhakal nee ennum kandu
manassalinju daya kaatti nee (2)
irulerum paathayil ellaam
ithuvareyum thaangiyallo (2)
Download Song