Vannidum yeshu vannidum vegam
Verse 1വന്നിടും യേശു വന്നിടും വേഗം മന്നിതിൽ വന്നിടുമേ
വല്ലഭനേശു ഉന്നത നാഥൻ വന്നിടും മേഘമതിൽ
Verse 2മന്നവൻ വരുമേ പ്രതിഫലം തരുമേ നിശ്ചയമായ് വരുമേ
മണ്ണിൽനിന്നുയരും ഭക്തഗണങ്ങൾ വിണ്ണിൽ തന്നരികിൽ ചേർന്നിടുമേ വന്നിടും...
Verse 3ലോകം മുഴുവൻ ഭരണം നടത്താൻ ശോകമകറ്റിടുവാൻ
യൂദയിൻ സിംഹം രാജാധിരാജൻ മേദിനിതന്നിൽ വന്നിടുമേ വന്നിടും...
Verse 4സർവ്വസൃഷ്ടിയുമൊന്നായിന്നു കാത്തു ഞരങ്ങീടുന്നു
ശാപമകറ്റാനാന്ദമെകാൻ ശാലേം രാജൻ വന്നീടുമേ വന്നിടും...
Verse 5പശിദാഹമെല്ലാം പറന്നകന്നീടും തൻ ശുദ്ധഭരണമതിൽ
പാരിതിലെങ്ങും പരമാനന്ദം നിറയും നാൾകൾ വന്നിടുമേ വന്നിടും...
Verse 6വരണം യേശുരാജൻ വരണം സൽഭരണം വരണം
വന്നേ തോരൂ ഭക്തരിൻ കണ്ണീരന്നേ തീരൂ വേദനകൾ വന്നിടും...
Verse 1vannidum yeshu vannidum vegam mnnithil vannidume
vallabhanyeshu unnatha nathhan vannidum meghamathil
Verse 2mannavan varume prathibhalam tharume nishchayamay varume
mannil ninnuyarum bhathaganangkal vinnil thannarikil chernnidume;-
Verse 3lokam muzhuvan bharam nadathan shokam akattiduvan
yudayin simham rajadhirajan medinithannil vannidume;-
Verse 4sarvvasrishtiyum onnayinnu kathu njarangkidunnu
shapamakattan’aadamekan shalam rajan vannidume;-
Verse 5pashidahamellam parannakannidum than shuddhabharanamathil
parithilengkum paramanadam niraum nalkal vannidume;-
Verse 6varam yeshurajan varanam salbharanam varanam
vanne’thoru bhaktharil kanneranne theru vedanakal;-
Download Song