Varaname parishuddhaathmane
Verse 1വരണമെ പരിശുദ്ധാത്മനേ-
നിറയ്ക്കണേ ആത്മജീവനാലെന്നെ
Verse 2എന്നും അങ്ങേ സാക്ഷിയായ് എങ്ങും ജീവിച്ചീടുവാൻ
വന്ദ്യനാഥനേശു നാമം നന്ദിയോടെ വാഴ്ത്തുവാൻ വരണമെ…
Verse 3നിരനിരന്നു പൊരുതുവാൻ - ദുരിതമഖിലമേല്ക്കുവാൻ
വരങ്ങളാലെ പരമനാഥാ - തവജനങ്ങളുണരുവാൻ വരണമെ…
Verse 4എന്റെ ആശയൊന്നുതാൻ അങ്ങെപ്പോലെയാകുവാൻ
ഇവിടെനിക്കുവേറെയാശ വന്നിടാതെ കാക്കുവാൻ വരണമെ…
Verse 5കഷ്ടമേറെയുണ്ടിഹെ കണ്ണുനീരിൻ താഴ്വര
നഷ്ടമല്ലിതൊക്കെയേറ്റു നിത്യഗേഹം പൂകിടാം വരണമെ…
Verse 6മായാലോക ഇമ്പങ്ങൾ സ്ഥാനമാനമോഹങ്ങൾ
സകലവും ത്യജിച്ചു തന്റെ കാന്തയങ്ങുണരുവാൻ വരണമെ…
Verse 7വരുന്ന നാളു കാത്തു ഞാൻ വരവിനായൊരുങ്ങുവാൻ
തരണം വേഗം ആത്മസ്നാനം വരങ്ങളും കൃപകളും വരണമെ…
Verse 1varaname parishudhaathmanee-
niraykkane aathmajeevanaalenne
Verse 2ennum ange saakshiyaay engum jeevichchiduvaan
vandhyanaathaneashu naamam nandiyode vaazhththuvaan;- varaname…
Verse 3niranirannu poruthuvaan - durithamakhilamelkkuvaan
varangalaale paramanaathaa - thavajanangalunaruvaan;- varaname…
Verse 4ente aashayonnuthaan angeppoley aakuvaan
ividenikku vereyaasha vannidaathe kaakkuvaan;- varaname…
Verse 5kashtamereyundihe kannuneerin thaazhvara
nashtamallithokkeyettu nithyageham pookidaam;- varaname…
Verse 6maayaaloka impangal sthaanamaanamohangal
sakalavum thyajichchu thante kaanthayangunaruvaan;- varaname…
Verse 7varunna naalu kaathu njaan varavinaayorunguvaan
tharanam vegam aathmasnaanam varangalum kripakalum;- varaname…
Download Song