Varika paraaparane ie yogathil
Verse 1വരിക പരാപരനേ ഈ യോഗത്തിൽ
ചൊരിക കൃപാവരങ്ങൾ തരണം
നിൻ സാന്നിദ്ധ്യമീ ജനം
തിരുമുഖം ദർശിച്ചാനന്ദിപ്പാൻ
Verse 2കരുണകൾക്കുടയവനേ നിൻ നാമത്തെ
നിരന്തരം ഭജിച്ചിടുവാൻ
അകമതിലഘമഖിലം അകറ്റി നീ
തികയ്ക്കുക വിശുദ്ധിയുള്ളിൽ
Verse 3തവസവിധത്തിൽ കഴിയും ഒരു ദിനം
ശതം ദിനങ്ങളിലധികം
ഹൃദയത്തിലനുനിമിഷം സന്തോഷവും
അതുല്യഭാഗ്യമാം നിറവും
Verse 4വചനത്തിന്നരികിൽ ഞങ്ങൾ- ഹൃദംഗത്തെ
വണങ്ങി നിൻ സ്വരം ഗ്രഹിപ്പാൻ
പരിശുദ്ധാത്മാവിൻ നിറവിൽ
നിൻ ദാസരെ വചനത്താൽ നിറയ്ക്കണമെ
Verse 5അവനിയിലഭയമതായ് ഒരേ ഇടം
പരനുടെ തിരുസവിധം
അനവദ്യമനശ്വരമാം വാസസ്ഥലം
അവനൊരുക്കുന്നു നമുക്കായ്
Verse 1varika paraaparane ie yogatthil
chorika kripaavarngal tharanam
nin saanniddhyamee janam
thirumukham darshicchaanandippaan
Verse 2karunakalkkudayavane nin naamatthe
nirantharam bhajicchiduvaan
akamathilaghamakhilam aktti nee
thikaykkuka vishuddhiyullil
Verse 3thavasavidhatthil kazhiyum oru dinam
shatham dinngaliladhikam
hridayatthilanunimisham santhoshavum
athulyabhaagyamaam niravum
Verse 4vachanatthinnarikil njngal- hridamgatthe
vanngi nin svaram grahippaan
parishuddhaathmaavin niravil
nin daasare vachanatthaal niraykkaname
Verse 5avaniyilabhayamathaay ore edam
paranude thirusavidham
anavadyamanashvaramaam vaasasthhalam
avanorukkunnu namukkaay
Download Song