LyricFront

Varum naleykku naam karuthi manasa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരും നാളേയ്ക്കു നാം കരുതി മാനസമുരുകിടും ചിന്താകുലങ്ങൾ അരുതെന്നരുളുന്നരുമ രക്ഷകന്റരുളപ്പാടു വിശ്വസിക്കാം
Verse 2
കരയും കാകനുമിരകൊടുക്കുന്ന പരമേശൻ നമുക്കായി കരുതിടുന്നനുദിനം നമുക്കവൻ കരളലിഞ്ഞിട്ടു തരുന്നു
Verse 3
പറവജാതിയെ സ്മരണം ചെയ്യുവാൻ പറഞ്ഞിട്ടുണ്ടല്ലോ പരമൻ മറന്നിടാതെ നാം തിരുവചനമതറിഞ്ഞു കൊണ്ടുയീ സമയം
Verse 4
പറവജാതികള്ക്കൊരു സമ്പാദ്യവും പറവാനില്ലല്ലോ ധരയിൽ പറന്നും കൊണ്ടതു തിറമായ് പാടുന്നു പരമാനന്ദമായ് ഗഗനേ
Verse 5
വിതയും കൊയ്ത്തും കളപ്പുരകളും അതിനില്ലാതിരുന്നിട്ടും മിതമായതിനെ പുലർത്തി വരുന്നു പ്രതിദിനം ദൈവമതിനാൽ
Verse 6
പറവജാതിയെ പരമാനന്ദമായ് പരിപാലിക്കുന്ന ദൈവം തിരുരക്തത്തിന്റെ വിലയാം നമുക്കായ് കരുതാതെങ്ങിനെയിരിക്കും
Verse 7
വയലിലുള്ളൊരു കമലമെങ്ങിനെ വളരുന്നെന്നതു നിനപ്പിൻ ശലോമോന് പോലുമാക്കുസുമതുല്യമായ് അലങ്കരിച്ചില്ലെന്നറിവിൻ
Verse 8
ജലത്തിലുള്ള മീൻ കുലത്തിന്നതതു സ്ഥലത്തു തീൻ കൊടുത്തതിനു ബലത്തെ നൽകിടും കരുത്തനീ നരകുലത്തിന്നും മതി ദിനവും
Verse 9
തിരുകുമാരനെ നമുക്കായ് കുരിശിൽ മരിപ്പാൻ തന്നൊരു ദൈവം വരുന്നാവശ്യങ്ങള്ക്കതതു നേരത്തു തരും തിരുഹിതമതു പോൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?