Varum naleykku naam karuthi manasa
Verse 1വരും നാളേയ്ക്കു നാം കരുതി മാനസമുരുകിടും ചിന്താകുലങ്ങൾ
അരുതെന്നരുളുന്നരുമ രക്ഷകന്റരുളപ്പാടു വിശ്വസിക്കാം
Verse 2കരയും കാകനുമിരകൊടുക്കുന്ന പരമേശൻ നമുക്കായി
കരുതിടുന്നനുദിനം നമുക്കവൻ കരളലിഞ്ഞിട്ടു തരുന്നു
Verse 3പറവജാതിയെ സ്മരണം ചെയ്യുവാൻ പറഞ്ഞിട്ടുണ്ടല്ലോ പരമൻ
മറന്നിടാതെ നാം തിരുവചനമതറിഞ്ഞു കൊണ്ടുയീ സമയം
Verse 4പറവജാതികള്ക്കൊരു സമ്പാദ്യവും പറവാനില്ലല്ലോ ധരയിൽ
പറന്നും കൊണ്ടതു തിറമായ് പാടുന്നു പരമാനന്ദമായ് ഗഗനേ
Verse 5വിതയും കൊയ്ത്തും കളപ്പുരകളും അതിനില്ലാതിരുന്നിട്ടും
മിതമായതിനെ പുലർത്തി വരുന്നു പ്രതിദിനം ദൈവമതിനാൽ
Verse 6പറവജാതിയെ പരമാനന്ദമായ് പരിപാലിക്കുന്ന ദൈവം
തിരുരക്തത്തിന്റെ വിലയാം നമുക്കായ് കരുതാതെങ്ങിനെയിരിക്കും
Verse 7വയലിലുള്ളൊരു കമലമെങ്ങിനെ വളരുന്നെന്നതു നിനപ്പിൻ
ശലോമോന് പോലുമാക്കുസുമതുല്യമായ് അലങ്കരിച്ചില്ലെന്നറിവിൻ
Verse 8ജലത്തിലുള്ള മീൻ കുലത്തിന്നതതു സ്ഥലത്തു തീൻ കൊടുത്തതിനു
ബലത്തെ നൽകിടും കരുത്തനീ നരകുലത്തിന്നും മതി ദിനവും
Verse 9തിരുകുമാരനെ നമുക്കായ് കുരിശിൽ മരിപ്പാൻ തന്നൊരു ദൈവം
വരുന്നാവശ്യങ്ങള്ക്കതതു നേരത്തു തരും തിരുഹിതമതു പോൽ
Verse 1varum naaleykku naam karuthi maanasamurukidum chinthaakulangal
aruthennarulunnaruma rakshakantearulappaadu vishwasikkaam
Verse 2karayum kaakanumirakodukkunna parameshan namukkaayi
karuthidunnanudinam namukkavan karalalinnjittu tharunnu
Verse 3paravajaathiye smaranam cheyyuvaan paranjittundallo paraman
marannidaathe naam thiruvachanamatharinju konduyee samayam
Verse 4paravajaathikalkkoru sambaadyavum paravaanillallo dharayil
parannum kondathu thiramaay paadunnu paramaanandamaay gagane
Verse 5vithayum koythum kalappurakalum athinillaathirunnittum
mithamaayathine pularthi varunnu prathidinam daivamathinaal
Verse 6paravajaathiye paramaanandamaay paripaalikkunna daivam
thirurakthathinte vilayaam namukkaay karuthaathenginneyirikkum
Verse 7vayalilulloru kamalamengane valarunennathu ninappin
shalomon polumaakkusumathulyamaay alangarichillennarivin
Verse 8jalathilulla meen kulathinnathathu sthalathu theen koduthathinu
balathe nalkidum karuthannnee narakulathinnum mathi dinamum
Verse 9thirukumaarane namukkaay kurishil marippaan thannoru daivam
varunnaavashyangalkkathathu nerathu tharum thiruhithamathu pol
Download Song