Verse 1വരുന്നേ പ്രിയൻ മേഘത്തിൽ
വരുന്നേ പ്രിയൻ വേഗത്തിൽ
വരുന്നേ പ്രിയൻ ദൂതരുമായ്
മദ്ധ്യാകാശേ നമ്മെ ചേർത്തിടുവാൻ
Verse 2അന്നാളിൽ മണവാളൻ
വന്നിടും നേരത്തിൽ
എന്നെയും തൻ കൂടെ
സ്വർവ്വീട്ടിൽ ചേർത്തിടുമേ
Verse 3ജാതി ജാതിയോടു എതിത്തിടുമ്പോൾ
രാജ്യം രാജ്യത്തോടു എതിർത്തിടുമ്പോൾ
ക്ഷാമഭൂകമ്പങ്ങൾ ഏറിടുമ്പോൾ
നാഥൻ വരവിങ്ങ് അടുത്തുവല്ലോ
Verse 4അത്തി തളിർക്കുമ്പോൾ ഓർത്തീടുക
വേനലടുത്തുവെന്ന് അറിഞ്ഞിടുക
ദൈവരാജ്യം നമുക്കടുത്തുവല്ലോ
യേശു രാജൻ വരവ് അടുത്തുവല്ലോ
Verse 5കടലും കരയും അവനിളക്കിടുമ്പോൾ
ആകാശം ഭൂമിയും ഇളക്കിടുമ്പോൾ
സകലജാതികളും അറിഞ്ഞിടുക
സുന്ദരരൂപൻ വെളിപ്പെടാറായ്
Verse 1varunne priyan meghathil
varunne priyan vegathil
varunne priyan dootharumaay
madhyaakaashe namme cherthiduvaan
Verse 2annaalil manavaalan
vannidum nerathil
enneyum than koode
swarveettil cherthidume
Verse 3jaathi jaathiyodu ethirthidumbol
raajyam raajyathodu ethirthidumbol
kshaamabhookampangal eridumbol
naadhan varavingu aduthuvallo;-
Verse 4atthi thalirkkumbol ortheeduka
venaladuthuvennu arinjiduka
daivaraajyam namukkaduthuvallo
yeshu raajan varavu aduthuvallo;-
Verse 5kadalum karayum avanilakkidumbol
aakaasham bhoomiyum ilakkidumbol
sakalajaathikalum arinjiduka
sundararoopan velippedaaraay;-
Download Song