Varunnithaa nathhan vazhuvan bhumau
Verse 1വരുന്നിതാ നാഥൻ വാഴുവാൻ ഭൂമൗ
നിരന്ന തൻ പരിവാര പദവികളോടെ
Verse 2നരന്നു വാഴ്വാൻ ഭൂമി യൊരുക്കിനാനാദിയിൽ
നരനുടെ മരണത്താൽ നടന്നില്ലതെന്നാൽ വരുന്നിതാ...
Verse 3നരസുതനായവൻ മരിച്ചുയിർത്താകയാൽ
ഭരണമീ ഭൂമേൽ ചെയ് വാൻ ലഭിച്ചവകാശം വരുന്നിതാ...
Verse 4പിതൃഭരണാസനമവന്നു ദേവൻ നൽകു-
മധിപനാമവനെന്നു പ്രവചനമുണ്ട് വരുന്നിതാ...
Verse 5ജരിച്ച ഭരണങ്ങൾ മറിച്ചു നീക്കിത്തന്റെ
വരിച്ച സതിയോടൊത്തു ഭരിച്ചിരുന്നീടാൻ വരുന്നിതാ...
Verse 6കഠിന നിയമങ്ങൾ തടവു ചെയ്തെങ്ങും തൻ
കുടിലത വിട്ടു ധർമ്മം നടത്തുവതിന്നായ് വരുന്നിതാ...
Verse 7തന്നുടെ പേർക്കായി മന്നിലലിഞ്ഞ തൻ
നിന്ദിത ജനങ്ങൾ നിലവിളി നീക്കാൻ വരുന്നിതാ...
Verse 8തിരു ജനങ്ങൾക്കേറ്റം ദുരിതമിയറ്റിയോ
രരികുലങ്ങൾക്കു തക്ക പ്രതികാരം ചെയ് വാൻ വരുന്നിതാ...
Verse 9പരമപിതാവിന്റെ തിരുഹിതമൊത്തു ഭൂ-
യെരുശലേം പുരി രാജ നഗരമാക്കീടാൻ വരുന്നിതാ...
Verse 1varunnithaa nathhan vazhuvan bhumau
niranna than parivara padavikalode
Verse 2narannu vazhvan bhumi yorukkinaanaadiyil
naranude maranathal nadannillathennaal;-
Verse 3nara suthanayavan marichuyirthakayaal
bharanamee bhumel cheyvaan labhichavakasham;-
Verse 4pithrubharan’asanamavannu devan nalku-
madhipanaam’avanennu pravachanamunde;-
Verse 5jaricha bharanangal marrichu nekki thante
varicha sathiyodothu bhari’chirunnedaan;-
Verse 6kadina niyamangal thadavu cheythengum thaan
kudilatha vittu dharmmam nadathuvathinnaay;-
Verse 7thannude perkkaayi mannilalanja than
ninditha janangkal nilavili neekkaan;-
Verse 8thiru janangalkkettam durithamiyattiyo-
rarikulangalkku thakka prathikaram cheyvaan;-
Verse 9parama pithavinte thiruhithamothu bhu-
yerushalem puri raaja-nagara’maakkedaan;-
Download Song