Varuvin naam yahovaye vazhthi
Verse 1വരുവിൻ നാം യഹോവയെ വാഴ്ത്തി
നാം രക്ഷയിൻ പാറയിൽ ആർക്കാം
തിരുസന്നിധൗ ആനന്ദമോടെ
ഘോഷിക്കുക കീർത്തനങ്ങൾ
പാടാം പാടാം പാടാം പാരിതിൽ നാം
Verse 2യഹോവ മഹാ ദൈവമല്ലോ
സർവ്വ ദേവന്മാരിലുമതി ശ്രേഷ്ഠൻ
സർവ്വ ഭൂമിയുമവൻ സൃഷ്ടിയല്ലോ
സർവ്വേശനെ വാഴ്ത്തിടാം വരു…
Verse 3വരുവിൻ വണങ്ങി നമസ്കരിക്കാം
വന്നു കുമ്പിടുക അവൻ മുമ്പിൽ
ഇതു രക്ഷയിൻ സുദിനമതല്ലോ
സുവിശേഷത്തിൻ മഹൽ ദിനമേ വരു...
Verse 4കർത്തൻ ശബ്ദം നീ ശ്രവിച്ചീടുന്നെങ്കിൽ
മെരീബാ മസ്സാ നാൾ പോലെയിന്നു
കഠിനപ്പെടുത്താതെ നിൻ ഹൃദയം
തുറന്നീടുക നിറവിനായ് വരു...
Verse 1varuvin naam yahovaye vaazhththi
naam rakshayin paarayil aarkkaam
thirussannidhau aanandamode
ghoshikkuka keerththanangal
paadaam paadaam paadaam paarithil naam
Verse 2yahova mahaa daivamallo
sarvva devanmaarilumathi shreshtan
sarvva bhoomiyumavan srishtiyallo
sarvveshane vaazhththidaam;- varu…
Verse 3varuvin vanangi namaskarikkaam
vannu kumpiduka avan mumpil
ithu rakshayin sudinamathallo
suvisheshaththin mahal diname;- varu...
Verse 4karththan shabdam nee shravichcheedunnengil
mereebaa massaa naal poleyinnu
kadhinappeduththaathe nin hridayam
thuranneeduka niravinaay;- varu...
Download Song