(സങ്കീർത്തനം 95)
വരുവിൻ നാം യഹോവയ്ക്കു പാടുക
രക്ഷതരുന്ന ജീവപാറയ്ക്കാർത്തിടുക!
തിരുമുമ്പിൽ സ്തുതിയോടാദരവായ് ചെന്നു നാമെല്ലാ-
വരും സങ്കീർത്തനങ്ങളോടൊരുമിച്ചാർത്തു ഘോഷിക്ക
Verse 2
യഹോവയായവൻ മഹാ ദൈവം-അവൻ
സകല ദേവകൾക്കും മേൽ രാജൻ!
മഹിയിൻ താണിടങ്ങളവന്റെ കൈയ്യിൽ
മഹിധരോന്നതങ്ങളും തന്റെ
മഹോദധിയുമവന്റെ വകയാകുന്നു, താനതു
പടച്ചിതു കരയേയും മഹാൻ കൈകൾ മനഞ്ഞിതു വരുവിൻ...
Verse 3
വരുവിൻ നാം തൊഴുതു വന്ദിക്കുക-ദേവ
തിരുമുൻ ചെന്നു നാം മുട്ടുകുത്തുക!
പരൻ നമ്മെ പടച്ചവനാകയാൽ തന്നെ
പരൻ നമ്മുടെ ദേവൻ ആകുന്നു!
കരുത്തൻ മേച്ചിലിൻ ജനം കരത്തിന്നാടുകൾ നാം തൻ
സ്വരത്തെ നിങ്ങളിന്നു സ്വരത്തോടിന്നു കേൾക്കുവിൻ വരുവിൻ...
Verse 4
പൊരുൾ വിവാദമാം മെറീബായിലും - അർത്ഥം
പരീക്ഷയാകുന്ന മസ്സാനാളിലേ
മരുഭൂവിങ്കലുമെന്ന പോലവെ - നിങ്ങൾ
കഠിനമാക്കരുതുള്ളമെന്നെന്റെ
കരത്തിൻ വൻപ്രവർത്തികൾ മരിച്ച നിങ്ങളിന്നഛർ
ദർശിച്ചാറെയുമെന്ന പരീക്ഷിച്ചങ്ങു ശോധിച്ചു വരുവിൻ...
Verse 5
എനിക്കു നാല്പതാണ്ടാവംശത്തോടു രസം
ജനിച്ചില്ലായവരുള്ളിൽ തെറ്റുന്ന
ജനവുമെൻ വഴിയറിയാത്തോരു - മെന്നു-
മൊഴിഞ്ഞെൻ സ്വസ്ഥതയിങ്കലാവർ
അണഞ്ഞുൾ പുകയില്ലെന്നു-ചിനത്തോടാണയിട്ടു ഞാൻ
ദിനമെന്നും ത്രിയേകനെ വണങ്ങി വാഴ്ത്തിടാമാമ്മേൻ വരുവിൻ...