Varuvin yeshuvinnarikil ethra nallavan
Verse 1വരുവിൻ യേശുവിന്നരികിൽ
എത്ര നല്ലവൻ താൻ രുചിച്ചറികിൽ
വരുവിൻ കൃപകൾ പൊഴിയും കുരിശിന്നരികിൽ
Verse 2കൃപമേൽ കൃപയാർന്നിടുവാൻ
നമ്മൾ പരമപാദം ചേർന്നിടുവാൻ
ധരയിൽ നടന്ന തൻ ചരണം
നിങ്ങൾക്കരുളും ശാശ്വതശരണം
അല്ലും പകലും മുൻപിൽ നിൽപ്പവൻ തുണയായ്
Verse 3പരിശോധനകൾ വരികിൽ മനം
പതറാതാശ്രയിച്ചീടുകിൽ
ബലഹീനതയിൽ കവിയും
കൃപ മതിയെന്നാശ്രയിച്ചീടുകിൽ
വിരവിൽ വിനകൾ തീരും സകലവും ശുഭമായ്
Verse 4സ്നേഹിതരേവരും വെടിഞ്ഞാൽ
അതു യേശുവിനോടു നീ പറഞ്ഞാൽ
സ്നേഹിതരില്ലാ കുരിശിൽ
പെട്ട പാടുകളെഴും തൻ കരത്താൽ
നന്നായ് നടത്തും വീട്ടിൽ ചേരുംവരെയും
Verse 5ഒരുനാൾ നശ്വരലോകം
വിട്ടുപിരിയും നാമതിവേഗം
അങ്ങേക്കരയിൽ നിന്നും
നാം നേടിയതെന്തെന്നറിയും
ലോകം വെറുത്തോർ വില നാമന്നാളറിയും
Verse 1varuvin yeshuvinn arikil
ethra nallavan thaan ruchiccharikil
varuvin kripakal pozhiyum kurishin arikil
Verse 2kripamel kripayaarnniduvaan
nammal parama paadam chernniduvaan
dharayil nadanna than charanam
ninglkkarulum shaashvathasharanam
allum pakalum munapil nilppavan thunayaay;-
Verse 3parishodhanakal varikil manam
patharaa-thaa'shra'yiccheedukil
balaheenathayil kaviyum
kripa mathi enn'aashrayiccheedukil
viravil vinakal theerum sakalavum shubhamaay;-
Verse 4snehithar evarum vedinjaal
athu yeshuvinodu nee paranjaal
snehitharillaa kurishil
petta paadukal'ezhum than karatthaal
nannaay nadatthum veettil cherum vareyum;-
Verse 5orunaal nashvara lokam
vittupiriyum naam athivegam
ange karayil ninnum
naam nediya'thenth'ennariyum
lokam verutthor vila naam annaal ariyum;-
Download Song