Vathilil ninnavan muttunnitha swarggeya
Verse 1വാതിലിൽ നിന്നവൻ മുട്ടുന്നിതാ സ്വർഗ്ഗീയ വിളി കേൾക്കൂ
നിന്നോടു സ്നേഹത്തിൻ ബന്ധം പുലർത്താൻ
ഹൃത്തിടെ വാതിൽ തുറക്കൂ
Verse 2മരിച്ചവർ തന്നെ അറിയുന്നില്ല
അറിഞ്ഞവർ തന്നെ മറക്കുകില്ല
മരണവും ജീവനും അവൻ കൈയിലെ
തിരഞ്ഞെടുക്കൂ അവൻ ജീവനെയും
Verse 3കാണാതെ പോയോരാടിനെപ്പോൽ
പാപത്തിന്നാഴത്തിൽ വീണ നിന്നെ
ബലമുള്ള കരംകൊണ്ടുവീണ്ടെടുപ്പാൻ
കാന്തനാം യേശുവിൻ വിളി കേൾക്കൂ
Verse 4കണ്ണുനീർ താഴ്വരയല്ലോ ഇത്
കാണുന്നതൊക്കെയും മായയല്ലോ
മാഞ്ഞിടാരാജ്യം നിനക്കായവൻ
മാറിടാതേശു ഒരുക്കിടുന്നു
Verse 1vaathilil ninnavan muttunnitha swarggeeya vili kelkkoo
ninnodu snehathin bandham pularthaan
hriththide vaathil thurakkoo
Verse 2marichchavar thanne ariyunilla
arinjavar thanne marakkukilla
maranavum jeevanum avan kaiyile
thiranjedukkoo avan jeevaneyum;-
Verse 3kaanathe poyoraadineppol
paapaththinnaazhaththil veena ninne
balamulla karamkondu veendeduppaan
kaanthanaam yeshuvin vili kelkkoo;-
Verse 4kannuneer thaazhvarayallo ithu
kaanunnathokkeyum maayayallo
maanjidaaraajyam ninakkaayavan
maaridaa yeshu orukkidunnu;-
Download Song