വഴികളെല്ലാം അടഞ്ഞാലും
വഴി തുറക്കും പ്രിയ നാഥൻ
കാക്കയിൻ വരവതു നിലച്ചാലും
സരേഫാത്തൊരുക്കും പ്രിയ താതൻ (2)
Verse 2
chorus
യഹോവാ...യിരേ..എനിക്കായ് കരുതും
യഹോവ ശമ്മാ... എൻ കൂ...ടെയിരിക്കും
യഹോവ റാഫ ...എന്നെ സൗഖ്യമാക്കും
യഹോവ നിസ്സി...ജയത്തിൻ കൊടിയാം
Verse 3
വഴികാണാതേറെ ഞാൻ വലഞ്ഞപ്പോൾ
വഴിയായെൻ മുൻപിലായണഞ്ഞവൻ
ഇരുളതിൽ മൂടി ഞാൻ കരഞ്ഞപ്പോൾ
വെളിച്ചമായ് പാതയിൽ നടന്നവൻ (2)
യേശു... യേശു.... സ്നേഹമാണെൻ നാഥൻ
യേശു യേശു.... സൗഖ്യമാണെൻ നാഥൻ
Verse 4
ബുദ്ധിമുട്ടൊക്കെയും പൂർണ്ണമായ്
മഹത്വത്തിൻ ധനമതു ഒത്തതുപോൽ
ക്രിസ്തുവിൽ പൂർണമായി തീർത്തിടും
വാക്കുണ്ടെനിക്കതിൽ ആശ്രയമായ് (2)
യേശു ...യേശു... സ്നേഹമാണെൻ നാഥൻ
യേശു ...യേശു... സർവ്വമാണെൻ നാഥൻ