Verse 1വാഴ്ത്തീടാം പുകഴ്ത്തീടാം
വല്ലഭനേശുവേ സ്തുതിച്ചീടാം
Verse 2ചേറ്റിൽ കിടന്ന എന്നെ നേടിയെടുത്ത
യേശു തൻ കരങ്ങളെ ഓർത്തീടാം
പാപത്തിൻ അധീനനായ് വീണിടാതെ
താങ്ങിയ കരങ്ങളെ ഓർത്തീടാം
Verse 3ശത്രുവിൻ കോട്ടയിൽ അകപ്പെടാതെ
സൂക്ഷിച്ച കർത്തനെ സ്തുതിച്ചീടാം
രോഗങ്ങൾക്കടിമയായ് മാറിടാതെ
സൂക്ഷിച്ച കർത്തനെ പുകഴ്ത്തീടാം
Verse 4ലോകരെല്ലാം എന്നെ കൈവിട്ടപ്പോൾ
കൈപിടിച്ചവനെൻ കർത്തനല്ലോ
എൻ പാപങ്ങളെ ശുദ്ധി ചെയ്യുവാനായ്
ക്രൂശിൽ പിടഞ്ഞതെൻ കർത്തനല്ലോ
Verse 5വാനമേഘ ദൂതർ മദ്ധ്യമതിൽ
കർത്തനെ സ്തുതിക്കും നാൾ ആസന്നമേ
ഉല്ലസിക്കാം നമുക്കാനന്ദിക്കാം
യേശുവിൻ സ്നേഹത്തിൽ ആനന്ദിക്കാം
Verse 1vazhtthedaam pukazhtthedaam
vallabhan yeshuve sthuthicchedaam
Verse 2chettil kidanna enne nediyeduttha
yeshu than karngale ortthedaam
paapatthin adhenanaay veenidaathe
thaangiya karngale ortthedaam;-
Verse 3shathruvin kottyil akappedaathe
sookshiccha kartthane sthuthicchedaam
rogngal'kkadimayaay maaridaathe
sookshiccha kartthane pukazhtthedaam;-
Verse 4lokarellaam enne kaivittppol
kaipidicchavanen kartthanallo
en paapngale shuddhi cheyyuvaanaay
krooshil pidanjathen kartthanallo;-
Verse 5vaanamegha doothar maddhyamathil
kartthane sthuthikkum naal aasanname
ullasikkaam namukkaanandikkaam
yeshuvin snehatthil aanandikkaam;-
Download Song