Vazhtheduka maname nandiyode
Verse 1വാഴ്ത്തീടുക മനമേ നന്ദിയോടെ ദിനവും
വർണ്ണിച്ചീടാം നന്മയോരൊന്നായ്
ദൂതർ സംഘം വാഴ്ത്തീടും ഉന്നതനാം യേശുവേ
ആരാധിക്കാം ഭൂവിൽ എന്നെന്നും (2)
Verse 2പൂർണ്ണമനസോടെന്നും പൂർണ്ണശക്തിയോടെന്നും
പൂർണ്ണഹ്യദയത്തോടെയെന്നും
മന്നവനെ സ്തുതിക്കാം ആത്മബലത്താലെനാം
ആർത്തു പാടി നന്ദിയേകീടാം (2) (വാഴ്)
Verse 3സർവ്വശക്തനേശൂ സൈന്യത്തിന്റെ മുമ്പിൽ
ജയം നൽകി നമ്മെനയിക്കും (2)
ആത്മശക്തി നൽകി നടത്തുന്ന നാഥനു
ജയഗീതം പാടിസ്തുതിക്കാം (2) (പൂർണ്ണ)
Verse 4രോഗികൾക്കു വൈദ്യൻ റാഫയാം യഹോവ
സൗഖ്യം നൽകി നമ്മെ നടത്തും (2)
കഷ്ടതകൾ നീക്കി കണ്ണുനീരകറ്റി
കരങ്ങളിൽ താങ്ങിടും നമ്മെ (2) (പൂർണ്ണ)
Verse 1vaazhtheeduka maname nandiyode dinamum
varnnichidaam nanmayoronnaay
doothar sangham vaazhtheedum unnathanaam yeshuve
aaraadhikkaam bhoovil enennum (2)
Verse 2poornnamanasodennum poornnashakthiyodennum
poornnahrydayathodeyennum
mannavane sthuthikkaam aathmabalaththaalenaam
aarthu paadi nandiyekeedaam (2) (vaazh)
Verse 3sarvvashakthaneshu sainyaththinte munpil
jayam nalki nammenayikkum (2)
aathmashakthi nalki nadaththunna naathanu
jayageetham paadistuthikkaam (2) (poornna)
Verse 4rogikalkku vaidyhan raaphayaam yahova
soukhyam nalki namme nadaththum (2)
kashtathakal neekki kannuneerakatti
karangalil thaangidum namme (2) (poornna)
Download Song