Vazhthedume vazhthedume immanuvele
Verse 1വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലെ
എൻ ജീവകാലേ ഈ ക്ഷോണിതലെ
Verse 2ദൂതർ സ്തുതിക്കും നാകവല്ലഭൻ പിറന്നു ഗോശാലയിൽ
ബന്ധമഴിച്ചു അന്ധനെന്നെയും ബന്ധുവാക്കിയതാൽ
ഇന്നുമെന്നും നന്നായ് സ്തുതിക്കും
നാഥൻ യേശുവേ ഞാൻ ഈ ധരയിൽ
Verse 3പാപക്കടലിൽ ശാപക്കുഴിയിൽ പിടഞ്ഞു നീന്തീടവേ
പാപമകറ്റി ശാപം നീക്കി മാർവ്വിലണച്ചവനെ
കഷ്ടം നഷ്ടം സർവ്വം ഏറ്റു നിൻ
പിൻപേ നിൻ ദാസർ നടന്നീടാമേ
Verse 4ശത്രു തന്നുടെ അഗ്നിശരങ്ങൾ തൊടുത്തുവിട്ടീടുകിൽ
നിന്നായുധങ്ങൾ കാത്തിടുമെന്നെ പൊന്നുനായകനെ
രക്ഷ സത്യം നീതി ചാർത്തി നീ
ശക്തനാക്കിടും സേനാനായകാ
Verse 5വാനമുകളിൽ ദൂതസംഘമായ് നാഥൻ വരുമളവിൽ
ലോകം വിറയ്ക്കും ലോകർ ഭ്രമിക്കും ഞാനന്നാർത്തീടുമേ
നോക്കി നോക്കി കൺകൾ മങ്ങുന്നേ
എപ്പോൾ വന്നീടും എൻ പ്രാണപ്രിയാ
Verse 1vaazhtthedume vaazhtthedume emmaanuvele
en jeevakaale ie kshonithale
Verse 2doothar sthuthikkum naaka vallabhan pirannu goshaalayil
bandham azhicchu andhan enneyum bandhu aakkiyathaal
innum ennum nannaay sthuthikkum
nathhan yeshuve njaan ie dharayil;-
Verse 3paapa kadalil shaapa kuzhiyil pidanju neentheedave
paapam akatti shaapam neekki maarvvil anacchavane
kashdam nashdam sarvvam ettu nin
pinape nin daasar nadanneedaame;-
Verse 4shathru thannude agni-sharngal thodutthu vitteedukil
ninn-aayudhngal kaatthidum enne ponnu naayakane
raksha sathyam neethi chaartthi nee
shakthan aakkidum senaa naayakaa;-
Verse 5vaana mukalil dootha samghamaay nathhan varumalavil
lokam viraykkum lokar bhramikkum njaan annaarttheedume
nokki nokki kanakal mangunne
eppol vanneedum en praanapriyaa;-
Download Song