Vazhthi sthuthikkam aarthu
Verse 1വാഴ്ത്തി സ്തുതിക്കാം ആർത്തു ഘോഷിക്കാം
വാനവ നാഥനെ വണങ്ങീടാം
വാദിത്ര നാദത്തോടെ പവിത്രനാം പരനെ
Verse 2രാവിലും പകലിലും എല്ലായ്പ്പോഴും
ചേലോടെ പാടിടാം കീർത്തനങ്ങൾ
ഉന്നതൻ നമ്മെ പുലർത്തീടും
തൻ തിരു നാമത്തിലാശ്രയിക്കാം വാഴ്ത്തി...
Verse 3അധരാർപ്പണങ്ങളാം സ്തോത്രത്തോടും
അനുതാപത്തോടും ഇന്നടുത്തീടുകിൽ
അക്യത്യങ്ങളഖിലവും അകറ്റി നമ്മെ
അൻപോടു തൻ ചാരെ ചേർത്തീടുമേ വാഴ്ത്തി...
Verse 4വടതിക്കറ്റേ വേഗം ഉണർന്നീടുക
തെന്നിക്കറ്റേ ആഞ്ഞു വീശീടുക
സൗരഭ്യം പരക്കട്ടെ തിരുസഭയിൽ
സൗഭാഗ്യ കാലമിങ്ങാസന്നമായ് വാഴ്ത്തി...
Verse 5ജയിക്കുന്നവർ വെള്ള ധരിച്ചീടുമേ
വാണിടും എന്നും തന്നോടുകൂടെ
ജയവീരരായ് നിൽക്കും തൻ ശുദ്ധരെ
നിശ്ചയം ചേർത്തിടും തൻ സവിധേ വാഴ്ത്തി...
Verse 1Vazhthi sthuthikkaam aarthu ghoshikkaam
Vaanava naathane vanangeedaam
Vaadithra naadathode pavithranaam parane
Verse 2Raavilum pakalilum ellaayippozhum
Chelode paadeedaam keerthanangal
Unnathan namme pulartheedum
Than thiru naamathil aashrayikkaam
Verse 3Adharaarppanangalaam sthothrathodum
Anuthaapathodum innadutheedukil
Akruthyangal akhilavum akatti namme
Anpodu than chaare chertheedume
Verse 4Vadathikkatte vegam unarnneeduka
Thennikkatte aanju veesheeduka
Saurabhyam parakkatte thirusabhayil
Saubhaagya kaalaming aasannamaaayi
Verse 5Jayikkunnavar vella dharicheedume
Vaanidum ennum thannotukoode
Jayaveeraraayi nilkkum than shuddhare
Nischayam cherthidum than savidhe
Download Song