Vazhthi sthuthikkum ennum njaan
Verse 1വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ
എന്റെ താഴ്ചയിൽ ഓർത്ത ഈശനേ
Verse 2വർണ്ണിച്ചീടാനെനിക്കെന്റെ നാവുപോരായെ
എണ്ണിത്തീർത്തിടാമോ അവൻ ചെയ്തത്
ആയിരമായ് സ്തുതിച്ചീടുന്നേ
ആനന്ദഹസ്തങ്ങളെ ഉയർത്തി
Verse 3പാപശാപരോഗമായതെന്റെ ഭീതിയാൽ
നാശഗർത്തത്തിൽ പതിക്കും നേരത്തിൽ
സ്നേഹ ഹസ്തം നീട്ടിയെന്നെ
നിൻ തിരു രാജ്യത്തിലാക്കിയല്ലോ
Verse 4ചേറ്റിലല്ലയോ കിടന്നതോർത്തുനോക്കിയാൽ
നാറ്റമല്ലയോ വമിച്ചതെൻ ജീവിതം
മാറ്റിയല്ലോ എൻ ജീവിതത്തെ
മാറ്റമില്ലാത്ത നിന്റെ കൃപയാൽ
Verse 5പാപികളെ തേടിവന്ന യേശുരക്ഷകൻ
പാപമില്ലാ ശുദ്ധർക്കായിതാ വരുന്നേ
വരവിൻ ദിനം അതിസമീപം
വരവിൻ പ്രത്യാശയാൽ നിറഞ്ഞിടാമേ
Verse 6അല്ലൽ തിങ്ങും ജീവിതത്തിൽ ഞാൻ വസിച്ചപ്പോൾ
വല്ലഭാ നിൻ സ്നേഹമെന്നിൽ ഊറ്റിയല്ലോ
ജയഗീതം പാടീടുവാൻ നിൻ ജയം
നീ എനിക്കേകിയല്ലോ
Verse 1vaazhtthi sthuthikkumennum njaan
ente thaazhchayil orttha ieshane
Verse 2varnniccheedaan enikkente naavu poraaye
enni ttheerththidaamo avan cheythathe
aayiramaay sthuthiccheedunne
aananda hasthngale uyartthi;-
Verse 3paapa shaapa rogamaayathente bheethiyaal
naasha gartthatthil pathikkum neratthil
sneha hastham neetti enne
nin thiru raajyatthil aakkiyallo;-
Verse 4chettilallayo kidannathortthunokkiyaal
naattmallayo vamicchathen jeevitham
maattiyallo en jeevithatthe
maattmillaattha ninte kripayaal;-
Verse 5paapikale thedivanna yeshu rakshakan
paapamillaa shuddharkkaayithaa varunne
varavin dinam athi sameepam
varavin prathyaashayaal niranjidaame;-
Verse 6allal thingum jeevithatthil njaan vasicchappol
vallabhaa nin sneham ennil uttiyallo
jaya geetham paadeeduvaan nin jayam
nee enikkekiyallo;-
Download Song