Verse 1വാഴ്ത്തി വണങ്ങുന്നേശുവേ
ഉന്നതമാം നിൻ നാമത്തെ
സ്തുതികൾക്കും പുകഴ്ചയ്ക്കും
യോഗ്യനാം പരിശുദ്ധനായ യഹോവയെ
Verse 2സ്വർഗ്ഗമഹിമകൾ വിട്ടിഹലോകേ
മനുഷ്യനായ് അവതരിച്ചു
പാപിയെന്നെ നിൻ മകനാക്കുവാൻ
ഇത്രമേൽ സ്നേഹിച്ചതു കൃപമാത്രമേ
Verse 3എല്ലാ നാമത്തിലും ഉന്നതനാമം
ദൂതന്മാർ പാടി സ്തുതിക്കുന്ന നാമം
രക്ഷയേകും നാമം സൗഖ്യമേകും നാമം
യേശുവിൻ നാമം അത്യുന്നത നാമം
Verse 4പ്രതീക്ഷയെല്ലാം അറ്റുപോം വേളയിൽ
സാന്ത്വനമായെന്നരികിൽ വരുന്നു
ഭയപ്പെടേണ്ട ചാരെ ഞാനുണ്ട്
എന്നുര ചെയ്തു യേശുവല്ലോ
Verse 1vaazhththi vanangunneshuve
unnathamaam nin naamathe
stuthikalkkum pukazhchaykkum
yogyanaam parishudhanaaya yahovaye
Verse 2swarggamahimakal vittihaloke
manushyanaay avatharichu
paapiyenne nin makanaakkuvaan
ithramel snehichathu kripamaathrame
Verse 3ellaa naamathilum unnathanaamam
doothanmaar paadi sthuthikkunna naamam
rakshayekum naamam saukhyamekum naamam
yeshuvin naamam athyunnatha naamam
Verse 4pratheekshayellaam attupom velayil
saanthwanamaayennarikil varunnu
bhayappedenda chaare njaanundu
ennura cheythu yeshuvallo
Download Song