Vazhthi vazhthi varnnikkume
Verse 1വാഴ്ത്തി വാഴ്ത്തി വർണ്ണിക്കുമേ ഞാൻ
നന്ദിയാൽ നിറഞ്ഞു പൊന്നേശുരാജനെ
ഈ മരുവിലെന്റെ നാളെല്ലാം
Verse 2സീയോൻ പാതയിൽ എന്റെ യാത്രയോ
കാഴ്ചയാലല്ല വിശ്വാസത്താലത്രേ
വീഴ്ചകൾ വന്നിടാതെ പൂർണ്ണനായ് നിറുത്തീടുവാൻ
തൻകൃപ തന്നുനിത്യം- കാത്തിടുന്നെന്നെയവൻ വാഴ്ത്തി...
Verse 3ആത്മനാഥനെ പകച്ച ലോകമെ
നിന്റെ പ്രീതി ഞാൻ തേടുകില്ലൊട്ടും
നാഥനു മുൾമുടി ഏകിയ ലോകമെ
നിൻ പ്രതാപങ്ങൾ ഞാൻ വെറുക്കുന്നു വാഴ്ത്തി...
Verse 4സാക്ഷികൾ സഞ്ചയത്തെ എൻചുറ്റും കാണുകയാൽ
സകല ഭാരവും വെടിഞ്ഞോടിടുന്നു
വിശ്വാസനായകനെ എൻ മുൻപിലായ് കാണുന്നതാൽ
ജയത്തിൻ ഗാനങ്ങൾ ആലപിച്ചീടുന്നു ഞാൻ വാഴ്ത്തി...
Verse 5മന്നിൽ ഖിന്നതകൾ വന്നിടും നേരത്തിൽ
ചേലെഴും സ്നേഹഭുജം താതൻ നീട്ടിടുമേ
ഈ മഹൽ സ്നേഹമെന്നാൽ വർണ്ണിപ്പാനാവതല്ലേ
തന്നിടുന്നേഴയെന്നെ നിത്യം നിൻസേവചെയ്വാൻ വാഴ്ത്തി...
Verse 6സീയോൻ മലയിൽ കുഞ്ഞാടിനോടൊത്തു
നിൽക്കും കാലമിങ്ങാസന്നമാകയാൽ
വിശ്വാസം കാത്തു ഞാൻ ഓട്ടം തികച്ചിടും
നീതിയിൻ മുടി എനിക്കു സ്വന്തമേ വാഴ്ത്തി...
Verse 1vaazhththi vaazhththi varnnikkume njaan
nandiyaal niranju ponneshu raajane
ee maruvilenre naalellaam
Verse 2seeyon paathayil ente yaathrayo
kaazhchayaalalla vishvaasathaalathre
veezhchakal vannidaathe poornnanaay niruttheeduvaan
thankripa thannunithyam- kaathidunnenneyavan;- vaazhththi...
Verse 3aathmanaathane pakachcha lokame
ninte preethi njaan thedukillyottum
naathanu mulmudi eukiya lokame
nin prathaapangal njaan verukkunnu;- vaazhththi...
Verse 4saakshikal sanjayathe enchuttum kaanukayaal
sakala bhaaramum vedinjodidunnu
vishvaasanaayakane en munpilaay kaanunnathaal
jayathin gaanangal aalapichcheedunnu njaan;- vaazhththi...
Verse 5mannil khinnathakal vannidum nerathil
chelezhum snehabhujam thaathan neettidume
ee mahal snehamenthaal varnnippaanavathalle
thannidunnezhayenne nithyam ninsevacheyvaan;- vaazhththi...
Verse 6seeyon malayil kunjaadinodothu
nilkkum kaalamingaasannamaakayaal
vishvaasam kaathu njaan ottam thikachidum
neethiyin mudi enikku swanthame;- vaazhththi...
Download Song