പാടിടും ഞാനെന്നെന്നും ദൈവസ്നേഹം തന്നുടെ
ആഴമതിന്നുയരവും നീളമതിൻ വീതിയും
Verse 3
എന്റെ സർവ്വ വല്ലഭൻ സൈന്യത്തിന്റെ നായകൻ
സർവ്വരാലും വന്ദിതൻ സർവ്വരിലും സുന്ദരൻ
എൻ വഴിയിൻ കുറവുകൾ തീർത്തിടുന്ന നായകൻ
അന്ത്യത്തോളമെന്നെ നടത്തിടുവാൻ ശക്തൻ താൻ പാടിടും...
ഞാനുമെന്റെ കുടുംബവും യഹോവയെ സേവിക്കും
പാരിതിൽ ഞാൻ പാർത്തിടും നാളുകൾ മുഴുവനും
ക്ലേശമേറും വേളയിൽ ഓർത്തിടും തൻ പൊന്മുഖം
ക്രൂശിലെന്റെ പേർക്കായി കഷ്ടമേറ്റ നാഥനെ പാടിടും...
ആരുമില്ല താങ്ങുവാനെന്നോർത്തിടുന്ന വേളയിൽ
ആമയം തീർത്തിടുവാനടുക്കലെത്തും നായകൻ
പർവ്വതത്തിലേക്കു ഞാൻ കണ്ണുയർത്തും വേളയിൽ
തത്സമയം വന്നിടും വൻ സഹായത്തിൻ കൃപ പാടിടും...
Verse 8
കാനനത്തിൻ പാതയിൽ വിടർന്ന ലില്ലിപുഷ്പങ്ങൾ
കാമ്യമായ് ചമച്ചവൻ എന്നെ മറന്നീടുമോ
പുല്ലിലെ ഹിമകണം സൗന്ദര്യത്തിൽ ചാലിച്ചോൻ
എന്നെയെത്ര ശ്രേഷ്ടമായ് തേജസ്സാലണിയിക്കും പാടിടും...
Verse 1
Vaazhthidum njaaneshuve varnnikkum than naamathe
Thaazhchayil’irangi enne veendedutha naamathe
orkkuvanashe’shavum yogyanallennaakilum
paarthalathilezhaye ortha divya snehame