Verse 1വാഴ്ത്തിടുമേ... വാഴ്ത്തുമെന്റെ നാഥനെ ഞാനെന്നും
കീർത്തിച്ചിടും തന്റെ ദിവ്യ നാമം (2)
Verse 2എന്നെത്തേടി മന്നിൽ വന്ന നാഥാ!
പിന്നെ നിന്നെ വിട്ടു ഞാനെവിടെ പോകും?
നിന്നെ മാത്രം നോക്കി ക്രൂശെടുത്തു ഞാനും
വന്നിടുമേ നിൻ പിന്നാലെയെന്നും
Verse 3ക്ഷീണിക്കാത്ത സാക്ഷിയായിത്തീരാൻ
എന്നെ വീണിടാതെ നിൻ ഭുജത്തിലേന്തി
താണിടാതെ നിത്യം മാറിടാതെ എന്നെ
താങ്ങിടണേ രക്ഷകാ! നീ എന്നും
Verse 4വൻ വിനകൾ വന്നിടുന്ന നേരം -
കർത്തൻ തൻചിറകിൽ വിശ്രമം നൽകിടും
തേന്മൊഴികൾ നൽകി ആശ്വസിപ്പിച്ചിടും
കന്മഷങ്ങളാകെയങ്ങു തീരും
Verse 5മുന്നമേ നിൻകണ്ണിലെന്നെ കണ്ടോ
ഞാനും ഒന്നുമേയറിഞ്ഞതില്ല നാഥാ!
വന്നു നിൻസവിധേയെല്ലാം അർപ്പിച്ചിടും
വല്ലഭാ! നിൻസേവയ്ക്കായ് പോകും
Verse 6കർത്തൻ തൻ ജനത്തെയങ്ങു ചേർക്കും
അന്ന് തുമ്പമില്ലാ വീട്ടിൽ ഞാനും ചേരും
എൻ വിലാപം മാറും കണ്ണുനീരും തോരും
ഹല്ലേലുയ്യാ ഗീതം ചേർന്നു പാടും
Verse 7കർത്താവിനായ് പാരിലെന്റെ... എന്ന രീതി
Verse 1vaazhtthidume... vaazhtthumente naathhane njaanennum
keertthicchidum thante divya naamam (2)
Verse 2ennetthedi mannil vanna naathhaa!
pinne ninne vittu njaanevide pokum?
ninne maathram nokki krooshedutthu njaanum
vannidume nin pinnaaleyennum;-
Verse 3ksheenikkaattha saakshiyaayittheeraan
enne veenidaathe nin bhujatthilenthi
thaanidaathe nithyam maaridaathe enne
thaangidane rakshakaa! nee ennum;-
Verse 4van vinakal vannidunna neram -
kartthan thanachirakil vishramam nalkidum
thenmozhikal nalki aashvasippicchidum
kanmashngalaake angngu theerum;-
Verse 5munname nin kannilenne kando
njaanum onnumeyarinjnjathilla naathhaa!
vannu nin savidheyellaam arppicchidum
vallabhaa! nin sevaykkaay pokum;-
Verse 6kartthan than janattheyangu cherkkum
ann thumpamillaa veettil njaanum cherum
en vilaapam maarum kannuneerum thorum
halleluyyaa geetham chernnu paadum;-
Verse 7kartthaavinaay paarilente... enna reethi
Download Song