Vazhthidunne en priya yeshuvine
Verse 1വാഴ്ത്തിടുന്നേ എൻ പ്രിയ യേശുവിനെ നന്മകൾക്കായ്(2)
വീണ്ടെടുത്തെന്നെയവൻ-നിത്യനാശത്തിൽ നിന്ന് ക്രിസ്തുവാകും പാറയിന്മേൽ നിർത്തി വൻകൃപയാൽ(2)
Verse 2കല്പനകൾ ഓരോന്നായ് പാലിച്ചിടാൻ ഭാഗ്യമേകി-
ക്രിസ്തുവിനോട് എന്നെ ചേർത്തിടുംസ്നാനം ഏല്പ്പാൻ(2)
തൻ കൃപയാൽ എനിക്കും സാദ്ധ്യമാക്കി ഹാലേലുയ്യാ(2)
Verse 3ക്രിസ്തുവിന്റെ ശരീരമാം സഭയായ് ആക്കിടുവാൻ(2)
ആത്മാവിൽ അഭിഷേകത്താൽ എന്നെ അനുഗ്രഹിച്ചു(2)
ഭാഗ്യവാൻ ഞാൻ സ്വർഗ്ഗീയനാക്കിയതാൽ ആശ്ചര്യമേ(2)
Verse 4കാൽവറിയിൽ യാഗത്താൽ നേടിത്തന്ന ഫലങ്ങളായ് (2) ഭക്തരിന്നവകാശമാം - ദൈവീക രോഗശാന്തി (2) വിശ്വാസത്താൽ പ്രാപിപ്പാൻ സാധിക്കുന്നു അത്ഭുതമായ് (2)
Verse 5ആത്മാവിലും സത്യത്തിലും ഉള്ളതാം ആരാധന (2)
സത്യമായ് കാംക്ഷിക്കുന്ന ഭക്തജനത്തോടൊത്ത് (2)
സേവിപ്പാനും പാടിസ്തുതിക്കുവാനും യോഗ്യനാക്കി(2)
Verse 6നിത്യതയിൽ എനിക്കായ് ഒരുക്കിടുന്ന ഗേഹമതിൽ(2)
വേഗം ഞാൻ ചേർന്നിടുമേ-ആനന്ദമായ് വാഴുമേ (2)
പ്രാണ പ്രിയാ വേഗമായ് വന്നിടണേ കാത്തിടുന്നേ(2)
Verse 7മൽപ്രിയനെ എന്നേശുനായകനേ... എന്ന രീതി
Verse 1vaazhtthidunne en priya yeshuvine nanmakalkkaay (2)
veendedutthenneyavan-anithyanaashatthil ninne kristhuvaakum paarayinmel nirtthi vanakripayaal (2)
Verse 2kalpanakal orronnaay paalicchidaan bhaagyameki-
kristhuvinod enne chertthidum snaanam elppaan (2)
than kripayaal enikkum saaddhyamaakki haaleluyyaa (2);-
Verse 3kristhuvinte shareeramaam sabhayaay aakkiduvaan(2)
aathmaavil abhishekatthaal enne anugrahicchu(2)
bhaagyavaan njaan swarggeeyanaakkiyathaal aashcharyame (2);-
Verse 4kaalvariyil yaagatthaal neditthanna phalngalaay (2) bhaktharinn'avakaashamaam-daiveeka rogashaanthi (2) vishvaasatthaal praapippaan saadhikkunnu athbhuthamaay (2);-
Verse 5aathmaavilum sathyatthilum ullathaam aaraadhana (2)
sathyamaay kaamkshikkunna bhaktha janatthodothhe(2)
sevippaanum paadi sthuthikkuvaanum yogyanaakki (2);-
Verse 6nithyathayil enikkaay orukkidunna gehamathil (2)
vegam njaan chernnidume-aanandamaay vaazhume (2)
praana priyaa vegamaay vannidane kaatthidunne (2);-
Verse 7malpriyane enneshunaayakane... enna reethi
Download Song