Vazhthiduvan aarthiyerunnu
Verse 1വാഴ്ത്തിടുവാൻ ആർത്തിയേറുന്നു
ക്രിസ്തുവിൻ നാമം ഓർത്തിടുമ്പോൾ അത്തൽ മാറുന്നു (2)
സ്തുത്യനെ നിൻ ശുദ്ധനാമം മർത്ത്യരിൽ നിസ്തുല്യനാമം (2)
സത്യമായ് പുകഴ്ത്തിവാഴ്ത്തി കീർത്തനം ചെയ്വാനസാദ്ധ്യം(2)
Verse 2ദൂതകൾക്കും ശ്രേഷ്ഠനായോനെ
ബെതലേം പശുത്തൊട്ടിയിൽ പിറന്ന നാഥനെ (2)
ദൈവസമത്വം വെടിഞ്ഞോനെ
ദാസനായ് ഭൂവിൽ വാസകാലത്തിൽ നടന്നോനെ (2)
നന്ദികെട്ടവർ നടുവിൽ നന്ദിയായ് ജീവിച്ചവനെ (2)
നിന്നെ നിന്ദിച്ച ജനത്തിൻ നന്ദിചെയ്ത മന്നവനെ (2)
Verse 3ക്രൂശിനോളം താണ കർത്താവെ
ആശയറ്റോരെ ചേർത്തണച്ചോരാത്മ ഭർത്താവെ (2)
ആശ്രിതർക്കാശ്വാസ വാഗ്ദ്ധത്തം
പേശിയാകാശെ ശിഷ്യരും കാൺകെ മറഞ്ഞോനെ(2)
ഭക്തരെ തന്നോടു ചേർപ്പാൻ ഭക്തികെട്ടോരെ വിധിപ്പാൻ (2)
ശക്തിയുള്ള ദൂതരുമായ് ശക്തിയായ് വരുന്നവനെ (2)
Verse 1Vazhthiduvaan aarthiyerunu
Kristhuvin naamam orthidumbole atthal maarunnu (2)
Sthuthyane nin sudha naamam marthyaril nisthulya naamam
Sathyamay pukazhthi vaazhthi keerthanam cheyvaanasaadhyam (2)
Verse 2Dhoothakalkkum sreshtanayone
Bethelem pasuthottiyil piranna nathane (2)
Daivasamathwam vedinjone
Dasanay bhoovil vasakaalathil nadanone (2)
Nani kettavar naduvil naniyaay jeevichavane (2)
Nine ninicha janathin nanma cheytha mannavane (2)
Verse 3Kroosinolam thanna Karthave
Aasayattore cherthanachoraathma bharthave (2)
Aasritharkkaswasa vaakdhatham
Pesiyakaase sishyarum kaanke maranjone (2)
Bhakthare thannodu cherpaan bhakthikettore vidhippaan
Sakthiyulla dhootharumaay sakthiyay varunavane (2)
Download Song